»   » വാപ്പയ്‌ക്കൊപ്പം മത്സരിച്ച് പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

വാപ്പയ്‌ക്കൊപ്പം മത്സരിച്ച് പുരസ്‌കാരം ലഭിച്ചതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

Written By:
Subscribe to Filmibeat Malayalam

അങ്ങനെ ചാര്‍ലി എന്ന ചിത്രത്തിലൂടെ താര പുത്രന്‍ ദുല്‍ഖര്‍ സല്‍മാന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആദ്യമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഞാന്‍ എന്ന ചിത്രവുമായി അവസാന നിമിഷം വരെ ദുല്‍ഖറിന്റെ പേര് പട്ടികയിലുണ്ടായിരുന്നു. അന്ന് മുന്നറിയിപ്പുമായാണ് മമ്മൂട്ടി മത്സരിച്ചത്. ഇത്തവണ ചാര്‍ലിയുമായി ദുല്‍ഖറും പത്തേമാരിയുമായി മമ്മൂട്ടിയുമാണ് ജൂറിയ്ക്ക് മുന്നിലെത്തിയത്.

സംസ്ഥാന പുരസ്‌കാരം: മികച്ച നടന്‍ ദുല്‍ഖര്‍, നടി പാര്‍വ്വതി, ചിത്രം ഒഴിവു ദിവസത്തെ കളി

വാപ്പച്ചിയ്‌ക്കൊപ്പം മത്സരിച്ച് പുരസ്‌കാരം നേടിയതിനെ കുറിച്ച് ദുല്‍ഖറിന് എന്താണ് പറയാന്‍ ഉണ്ടാവുക എന്നറിയാന്‍ പ്രേക്ഷകര്‍ക്കും ഒരാംക്ഷ ഉണ്ടാവില്ലേ. 'ഒരേ സെന്റന്‍സില്‍ രണ്ട് പേരുടെയും പേര് വരുന്നത് തന്നെ എനിക്ക് വലിയ കാര്യമാണ്. ഇവിടെ ഇരിക്കുന്ന കുറേ പുരസ്‌കാരങ്ങള്‍നൊപ്പം ഇതിനും ഇരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതും വലിയ സന്തോഷമാണെ'ന്നാണ് ഈ ചോദ്യത്തിനുള്ള ദുല്‍ഖറിന്റെ മറുപടി.

മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിയ്ക്കുമ്പോള്‍ പാര്‍വ്വതി എവിടെയാണ്....

dulquer-salmaan

ചാര്‍ലി ടീമിന് പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് പുരസ്‌കാരം ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത് അല്പം നേരത്തെയായിരിക്കാം. എന്നിരുന്നാലും ആത്മാര്‍ത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായിട്ടാണ് ഈ പുരസ്‌കാരത്തെ കാണുന്നത്. കല്‍പന ചേച്ചിയെ ഈ അവസരത്തില്‍ മിസ് ചെയ്യുന്നു എന്നും ചേച്ചിയെ പോലെ ഒരു നടി കൂടെയുണ്ടെങ്കില്‍ ഇതിലും നന്നായി ഇനിയും എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയും എന്നും ദുല്‍ഖര്‍ പറഞ്ഞു.

English summary
Dulquar Salman about his state award
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam