'തിര'യുടെ രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ നായകന്‍?
അടുത്തിടെ ഇറങ്ങിയ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ മികച്ച അഭിപ്രായം നേടിയ ഒന്നാണ് വിനീത് ശ്രീനിവാസന്റെ തിര. ആദ്യ ത്രില്ലര്‍ ചിത്രത്തിന്റെ വിജയം പ്രേക്ഷകര്‍ക്കൊപ്പം ആഘോഷിക്കുമ്പോള്‍ തന്നെ തിരയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങള്‍ വരുമെന്ന് വിനീത് അറയിയിച്ചിരുന്നു. സിനിമയെ കുറിച്ച് ഒടുവില്‍ കേള്‍ക്കുന്നത് രണ്ടാം ഭാഗത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്നെന്നാണ്.
തിരയുടെ മികച്ച വിജയത്തിന് ശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് തിരയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍ വരുമെന്ന് അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥ അത്തരത്തിലുള്ളതാണെന്നും അതില്‍ രണ്ടും മൂന്നും ഭാഗങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്നുമാണ് വിനീത് പറഞ്ഞത്. എന്നാല്‍ അടുത്ത ഭാഗത്തിന് വേണ്ടി രണ്ട് വര്‍ഷം കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ എല്ലാ വിജയവും അതിന് വേണ്ടി പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കുമുള്ളതാണെന്ന് വിനീത് ആവര്‍ത്തിച്ചു. രണ്ടാം ഭാഗത്ത് ദുല്‍ഖറാണ് നായകന്‍ എന്ന കാര്യത്തില്‍ തീരുമാനമൊന്നും ആയിട്ടില്ല. വിനീതും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. എങ്കിലും അത്തരത്തിലൊരു വാര്‍ത്ത പ്രചരിക്കുന്നു. അഥവാ ദുല്‍ഖറാണ് നായകനെങ്കില്‍ ധ്യാല്‍ ശ്രീനിവാന്‍ ഉണ്ടാകില്ലെ എന്നതാണ് അടുത്ത ചോദ്യം. ശോഭന ഉണ്ടാകുമോ എന്നും ചോദ്യമുയരുന്നു.
എന്താലും തിര ചിത്രം കണ്ടവരെല്ലാം അതിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു. ദുല്‍ഖറോ ധ്യാനോ നായകന്മാരായെത്തുമെന്ന് പ്രതീക്ഷിക്കാം. സലാല മൊബൈല്‍സ് എന്ന തന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് ദുല്‍ഖര്‍. നസ്‌റിയയാണ് നായിക.


Click it and Unblock the Notifications











