ഉലക നായകനെയും കടത്തി വെട്ടി ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണിയുടെ ട്രെയിലര്‍ ഓണ്‍ലൈന്‍ ലോകത്ത് തരംഗമാകുന്നു. ഇതുവരെ ട്രെയലര്‍ കണ്ടവരുടെ എണ്ണം പത്തലക്ഷത്തിന് മുകളില്‍ കടന്നു.
അതേ ദിവസം പുറത്തിറങ്ങിയ, ഉലകനായകന്‍ കമല്‍ ഹസന്റെ ഉത്തമ വില്ലന്‍ എന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലറിനെ കടത്തിവെട്ടിയാണ് ദുല്‍ഖറിന്റ ഓകെ കണ്‍മണി ജൈത്രയാത്ര തുടരുന്നത്. ഉത്തമ വില്ലന്റെ രണ്ടാമത്തെ ട്രെയിലര്‍ ഇതുവരെ കണ്ടത് വെറും അഞ്ച് ലക്ഷം ആള്‍ക്കാരാണ്.

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും തന്നെയാണ് ട്രെയിലറിലെ മുഖ്യ ആകര്‍ഷണം. പിമ്പലത്തിന് പി സി ശ്രീറാമിന്റെ ഛായാഗ്രഹണ സൗന്ദര്യവും എ ആര്‍ റഹ്മാന്റെ സംഗീതവും ഉണ്ടെന്നത് നിഷേധിക്കുകയല്ല.
2000 ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ അലൈപ്പായുതേ പോലെ മറ്റൊരു പ്രണയകഥയായിരിക്കും ഓകെ കണ്‍മണിയും എന്ന സൂചന ട്രെയിലറില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്. പക്ഷെ അതിന് പുതിയ കാലത്തിന്റെ സ്വഭാവത്തിനനുസരിച്ച മാറ്റമുണ്ടാവും.
തമിഴകത്തെ എന്ന പോലെ തന്നെ മലയാളികളും പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രത്തില്‍ കനിഹയും പ്രകാശ് രാജും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോഴും സസ്‌പെന്‍സാണ്.
2013 ല്‍ പുറത്തിറങ്ങിയ കടല്‍ എന്ന ചിത്രത്തിന് ശേഷം മണിരത്‌നം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓകെ കണ്‍മണി. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നം തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നതും. മാര്‍ച്ച് 14ന് ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











