നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

By Aswini

മമ്മൂട്ടിയുടെ മകനായിട്ടാണ് ദുല്‍ഖര്‍ സല്‍മാനെ സിനിമാ ലോകം പരിചയപ്പെടുന്നത്. ഉസ്താദ് ഹോട്ടലിലൂടെയും ബാംഗ്ലൂര്‍ ഡെയ്‌സിലൂടെയും ചാര്‍ലിയിലൂടെയുമൊക്കെ ദുല്‍ഖര്‍ വാപ്പച്ചിയുടെ നിഴലില്‍ നിന്നും മാറി നിന്നു. ഇന്ന് ദുല്‍ഖര്‍ ഇന്റസ്ട്രിയില്‍ വന്നിട്ട് നാല് വര്‍ഷം തികയുന്നു.

തന്റെ ജീവിതം മാറ്റിമറിച്ച സിനിമാ ലോകം. പ്രേക്ഷകര്‍ക്ക് എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലെത്തി. ദുല്‍ഖറിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ് കാണൂ... കൂടെ സെക്കന്റ് ഷോ മുതല്‍ ചാര്‍ലി വരെ ദുല്‍ഖര്‍ പൂര്‍ത്തിയാക്കിയ സിനിമകളും

സെക്കന്‍ ഷോ

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറിന്റെ അരങ്ങേറ്റം. ദുല്‍ഖറിനൊപ്പം സണ്ണി വെയിനും ഗൗതമി നായരും ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം എന്നതിനപ്പുറം സിനിമ ശ്രദ്ധിക്കപ്പെട്ടില്ല

ഉസ്താദ് ഹോട്ടല്‍

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

ദുല്‍ഖര്‍ സല്‍മാന്റെ വരവ് ശരിക്കും അറിയിച്ച ചിത്രം ഉസ്താദ് ഹോട്ടലാണ്. അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം മലയാളം സിനിമയ്ക്ക് ഒരു പുതുവഴി വെട്ടുകയും ചെയ്തു

തീവ്രം

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്ത തീവ്രമാണ് ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ചിത്രം. സിനിമ വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ദുല്‍ഖറിന്റെ അഭിനയം പ്രശംസകള്‍ നേടി.

എബിസിഡി

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ബോയിയായി ദുല്‍ഖര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണ് എബിസിഡി. ഈ മകന്‍ വന്നത് വെറുതെ അങ്ങ് പോകാനല്ലെന്ന് വീണ്ടും ദുല്‍ഖര്‍ ആവര്‍ത്തിച്ചു. ഈ ചിത്രത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്കും ദുല്‍ഖര്‍ എത്തുന്നത്.

അഞ്ച് സുന്ദരികള്‍

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

ആന്തോളജി ചിത്രമായ അഞ്ച് സുന്ദരികളില്‍ അമല്‍ നീരദ് സംവിധാനം ചെയ്ത കുള്ളന്റെ ഭാര്യയിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. ദുല്‍ഖറാണ് ഈ കഥ നരേറ്റ് ചെയ്യുന്നത്.

നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

മലയാളത്തില്‍ പുതുവഴി വെട്ടിയ മിക്ക ചിത്രങ്ങളുടെയും ഭാഗമാണ് ദുല്‍ഖര്‍ സല്‍മാനും എന്ന് പറയാതെ വയ്യ. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയും അക്കൂട്ടത്തില്‍ പെടുന്നു.

പട്ടം പോലെ

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

അളകപ്പന്‍ സംവിധാനം ചെയ്ത ചിത്രമാണ് പട്ടം പോലെ. കാര്‍ത്തി എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തിയ ചിത്രം പക്ഷെ നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല.

സലാല മൊബൈല്‍സ്

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

നസ്‌റിയ നസീനും ദുല്‍ഖര്‍ സല്‍മാനും താരജോഡികളായെത്തിയ സലാല മൊബാല്‍സ് കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ കഥപറഞ്ഞ ഒരു പ്രണയ ചിത്രമാണ്.

ദ്വിഭാഷ ചിത്രം

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരില്‍ മലയാളത്തിലും വായ്മൂടി പേസുവോം എന്ന പേരില്‍ തമിഴിലുമായാണ് ഈ ചിത്രമെത്തിയത്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴകത്ത് ദുല്‍ഖര്‍ എന്ന പുതുമുഖ നടനെ ശ്രദ്ധിച്ചു.

ബാംഗ്ലൂര്‍ ഡെയ്‌സ്

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ തിരിച്ചുകയറി. അജു എന്ന അര്‍ജ്ജുന്‍ ഇന്ന് മലയാളത്തില്‍ ദുല്‍ഖറിന് മാത്രം കഴിയുന്ന കഥാപാത്രമാണെന്ന് മലയാളികള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി മേനോന്‍ ദുല്‍ഖറിന് നല്‍കിയ മറ്റൊരു ടേണിങ് പോയിന്റാണ് ബാംഗ്ലൂര്‍ ഡെയ്‌സ് എന്നും പറയാം

വിക്രമാദിത്യന്‍

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

തുടര്‍ന്ന് ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രവും വലിയ വിജയം നേടി. ലാല്‍ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖറിനൊപ്പം മറ്റൊരു പ്രാധാന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തിലെത്തി

ഞാന്‍

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

ദുല്‍ഖര്‍ എന്ന നടനെ രഞ്ജിത്ത് പുറത്തെടുത്ത ചിത്രമാണ് ഞാന്‍. വാപ്പച്ചിയുടെ അഭിനയ പാരമ്പര്യം തനിക്ക് രക്തത്തില്‍ കിട്ടിയിട്ടുണ്ടെന്ന് ദുല്‍ഖര്‍ സമര്‍ത്ഥിച്ചു.

100 ഡെയ്‌സ് ഓഫ് ലവ്

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

അപ്പോഴേക്കും ദുല്‍ഖര്‍ പോലും അറിയാതെ നടന്‍ മലയാള സിനിമയുടെ റൊമാന്റിക് ഹീറോ ആയിക്കഴിഞ്ഞിരുന്നു. കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്ത 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രം ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥ പറഞ്ഞു. നിത്യ മേനോനാണ് ചിത്രത്തിലെ നായികയായെത്തിയത്.

ഓകെ കണ്‍മണി

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

അങ്ങനെ ഒടുവില്‍ ദുല്‍ഖറിനെ തേടി മണിരത്‌നവും എത്തി. ഓ കാതല്‍ കണ്‍മണി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബോളിവുഡില്‍ നിന്നുവരെ ദുല്‍ഖറിനെ തേടി പ്രശംസകള്‍ വന്നു.

ചാര്‍ലി

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

ഒടുവില്‍ ഇപ്പോള്‍ ചാര്‍ലി വരെ വന്നു നില്‍ക്കുന്ന ദുല്‍ഖറിന്റെ അഭിനയ ജീവിതം. എബിസിഡിയ്ക്ക് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ദുല്‍ഖറും ഒന്നിച്ച ചിത്രം ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

നാല് വര്‍ഷത്തെ മനോഹരമായ യാത്ര.. നിങ്ങളെന്റെ ജീവിതം മാറ്റിമറിച്ചു; ദുല്‍ഖര്‍ പറയുന്നു

ഇതാണ് ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X