മമ്മൂട്ടിയെ അഭിനന്ദിച്ച് ദുല്‍ഖര്‍ സല്‍മാന്‍!
പൊതുവെ മക്കള്‍ ഒരു കാര്യം ചെയ്താന്‍ അച്ഛന്‍ അഭിനന്ദിച്ച്, അവരുടെ കഴിവുകള്‍ കൂടുതല്‍ പുറത്തേയ്ക്ക് കൊണ്ടുവരികയാണ് ചെയ്യാറുള്ളത്. എന്തുകണ്ട് അച്ഛന്‍ ചെയ്തത് നല്ലതാവുമ്പോള്‍ മക്കള്‍ക്കും അത്തരത്തില്‍ അഭിനന്ദിച്ചുകൂടാ.
അതിനും മാതൃകയാണ് മലയാളത്തിന്റെ മെഗാസ്റ്റാറും മകനും. അച്ഛന്റെ സിനിമയെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ വന്നപ്പോള്‍ മകന്‍ ഫേസ്ബുവക്കിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചു. ആരാണ് ഈ അച്ഛനും മകനുമെന്ന് പിടികിട്ടികാണുമല്ലോ, അതെ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും.

ഏറെ പ്രതീക്ഷയോടെ രാജ്യാന്തരതലത്തില്‍ ഇന്നാണ് (06-11-2014) വര്‍ഷം റിലീസായത്. മമ്മൂട്ടി മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്തത് രഞ്ജിത്ത് ശങ്കറാണ്. ചിത്രത്തെ കുറിച്ച് ആദ്യം അഭിപ്രായം പരസ്യമായി രേഖപ്പെടുത്തുന്നതിലും മകന്‍ അച്ഛനെ തോല്‍പിച്ചു.
വര്‍ഷത്തെ കുറിച്ച് നല്ല പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ടീം അംഗങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ്. ദുല്‍ഖറിന്റെ പോസ്റ്റിന് താഴെ എല്ലാവരും കമന്റ് ചെയ്തിരിക്കുന്നതും അത് തന്നെയാണ്, വര്‍ഷം മികച്ച ചിത്രം തന്നെ.
ആശ ശരത്ത്, മംമ്ത മോഹന്‍ദാസ്, ടിജി രവി, സജിത മഠത്തില്‍, സരയു, തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ക്കെല്ലാം പറയാനുള്ളത് വര്‍ഷം മികച്ച ചിത്രം എന്ന് തന്നെയാണ്.


Click it and Unblock the Notifications