ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
പിതാവില്‍ നിന്ന് ലഭിയ്ക്കുന്ന സമ്മാനം വിലമതിക്കാന്‍ കഴിയാത്തതാണ്. ദുല്‍ഖറിനെ സംബന്ധിച്ച് വാപ്പച്ചിയ്‌ക്കൊപ്പം ഒരുമിച്ചിരിക്കുക എന്നതാണ് ഏറ്റവും വലിയ സമ്മാനം. പുതുവത്സരത്തില്‍ തനിക്കാ സമ്മാനം ലഭിച്ചുവെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ പറഞ്ഞു.
ന്യൂ ഇയറിന് ഒരു യാത്ര പോകാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീടത് മാറ്റി വീട്ടില്‍ എല്ലാവര്‍ക്കുമൊപ്പം ഇരിക്കുക എന്നാക്കി. അങ്ങനെ കൊച്ചിയിലെ വീട്ടിലെ ഹോം തിയേറ്ററിലിരുന്ന് എല്ലാവരും അമീര്‍ ഖാന്റെ 'തലാഷ്' എന്ന ചിത്രം കണ്ടു. ദുല്‍ഖറിന്റെ ന്യൂ ഇയര്‍ വിശേഷങ്ങളിലേക്ക്, തുടര്‍ന്ന് വായിക്കൂ.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
ന്യൂ ഇയര്‍ ആഘോഷം
ദുല്‍ഖര്‍ ഗോവയ്ക്കും ബാക്കിയുള്ളവര്‍ വിദേശത്തേയ്ക്കും പോകാനായിരുന്നു ആദ്യം പ്ലാന്‍. പിന്നീടത് മാറ്റി, വീട്ടില്‍ എല്ലാവര്‍ക്കുമൊപ്പമിരുന്ന് സിനിമ കണ്ട് ആഘോഷമാക്കി.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
ദുല്‍ഖറിനെ സംബന്ധിച്ച് വാപ്പച്ചിയ്‌ക്കൊപ്പം ഒരുമിച്ചിരിക്കുക എന്നതാണ് ഏറ്റവും വലിയ സമ്മാനം. പുതുവത്സരത്തില്‍ തനിക്കാ സമ്മാനം ലഭിച്ചുവെന്ന് ദുല്‍ഖര്‍ പറഞ്ഞു.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
കരിയറില്‍ നല്ല വര്‍ഷമാണ് കഴിഞ്ഞു പോയത്. ചെറിയ താഴ്ചകളുണ്ടായെങ്കിലും മികച്ച സംവിധായകരുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഇരട്ടി മധുരം നല്‍കിയെന്ന് ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
ഇവനാണ് ഞങ്ങ പറഞ്ഞ നടനെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കണമെന്നാണ് ഈ വര്‍ഷത്തെ ദുല്‍ഖറിന്റെ അജണ്ട. കരിയര്‍ മെച്ചപ്പെടുത്തണം, കഥാപാത്രങ്ങളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍, വിദേശ രാജ്യങ്ങളിലേക്ക് യാത്ര..അങ്ങനെ നീളും, ബാക്കി സ്‌ക്രീനില്‍.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ദുല്‍ഖറിന്റെ ന്യൂ ഇയര്‍ പ്രതിജ്ഞ കൂടുതല്‍ ഫിറ്റാകണം എന്നാണ്. തെറ്റിദ്ധരിക്കരുത് ഇത് ആ ഫിറ്റ് ആകലല്ല, ശരീരം നന്നാക്കുന്ന കാര്യമാണ്.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
താന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ തന്നെയാണ് തന്റെ പുതുവര്‍ഷ പ്രതീക്ഷകളെന്ന് ദുല്‍ഖര്‍ പറയുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട്, അമല്‍ നീരദ്, രാജീവ് രവി തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കൊപ്പം ചില പുതുമുഖ സംവിധായകരും.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
ആദ്യം പരിസ്ഥിതിയെ കുറിച്ചുള്ള കാഴ്ചപ്പാട്. കേരളത്തിന്റെ പച്ചപ്പ്, പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കവരുന്നത് കണ്ടു നില്‍ക്കാന്‍ കഴിയില്ല. ഇത് മാറ്റണം. രണ്ടാമത്തേത് കേരളത്തിലെ റോഡുകളാണ്. ഇത് മനുഷ്യന്റെ സ്വഭാവത്തില്‍ പോലും മാറ്റം വരുത്തുന്നു. റോഡ് മോശമാവുമ്പോള്‍ ദേഷ്യം വരും. ദേഷ്യത്തോടെയുള്ള ഡ്രൈവിങ് അപകടം ക്ഷണിച്ചുവരുത്തും.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
ഓരോ സിനിമയും ഓരോ ലോകമാണ്. പുതിയ ബന്ധങ്ങള്‍, സൗഹൃദങ്ങള്‍, ഇണക്കങ്ങള്‍ പിണക്കങ്ങള്‍...അങ്ങനെ ലഭിയ്ക്കുന്ന ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കില്ല. പക്ഷെ 2014 ല്‍ ലഭിച്ച നല്ല സൗഹൃദങ്ങള്‍, അത് നിലനില്‍ക്കുന്ന സൗഹൃദങ്ങളാണെന്ന് ദുല്‍ഖര്‍ പറയുന്നു.

ദുല്‍ഖറിന് മമ്മൂട്ടിയില്‍ നിന്ന് ലഭിച്ച പുതുവത്സര സമ്മാനം
എല്ലാവര്‍ക്കും നല്ലതു വരട്ടെ. എന്റെ വേദനകളെക്കാള്‍, ഞാന്‍ സ്‌നേഹിക്കുന്നവരുടെ വേദനയാണ് എന്നെ വേദനിപ്പിക്കുന്നത്.. പുതുവര്‍ഷം എല്ലാ മലയാളികള്‍ക്കും സിനിമയ്ക്കും വേദനയില്ലാത്ത വര്‍ഷമാകട്ടെ എന്ന് ദുല്‍ഖര്‍ പ്രാര്‍ത്ഥിയ്ക്കുന്നു.

Click it and Unblock the Notifications