100 ഡെയ്‌സ് ഓഫ് ലവില്‍ ദുല്‍ഖര്‍ സല്‍മാന്‍

By Lakshmi

മലയാളത്തിലെ യുവതാരനിരയില്‍ റൊമാന്റിക് ഹീറോയെന്ന വിശേഷണം സ്വന്തമാക്കാനാണോ ദുല്‍ഖര്‍ സല്‍മാന്റെ പ്ലാന്‍? ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ കേട്ടാന്‍ ഇത്തരത്തിലൊരു സംശയം തോന്നാതിരിക്കില്ല. ദുല്‍ഖര്‍ കരാര്‍ ഒപ്പുവച്ചിരിക്കുന്ന മിക്ക ചിത്രങ്ങളും പ്രണയകഥകളാണ്. അടുത്തിടെ റിലീസായ ചിത്രങ്ങളില്‍ ഏറെയും ദുല്‍ഖര്‍ മികച്ച കാമുക വേഷങ്ങള്‍ ചെയ്ത ചിത്രങ്ങളായിരുന്നു.

ജനൂസ് മുഹമ്മദ് സംവിധാനംച ചെയ്യുന്ന 100ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. റൊമാന്റിക് ചിത്രങ്ങളിലൂടെ പേരെടുത്ത പ്രശസ്ത സംവിധായകന്‍ കമലിന്റെ മകനാണ് ജനൂസ് മുഹമ്മദ്.

Dulquar Salman

100 ഡെയ്‌സ് ഓഫ് ലവിന്റെ ഷൂട്ടിങ് ജൂണില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. ബാംഗ്ലൂരിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നൊരു പ്രണയകഥയാണിത്. അടുത്തിടെ ദുല്‍ഖര്‍ അഭിനയിച്ച അഞ്ജലി മേനോന്‍ ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സസും ബാംഗ്ലൂര്‍ നഗരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമായിരുന്നു.

ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഞാന്‍ ലാല്‍ ജോസിന്റെ വിക്രമാദിത്യന്‍ എന്നീ ചിത്രങ്ങളുടെ തിരക്കുകളിലാണ് ദുല്‍ഖര്‍. ഈ രണ്ട് ചിത്രങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞാലുടന്‍ ദുല്‍ഖര്‍ 100 ഡെയ്‌സ് ഓഫ് ലവിന്റെ ലൊക്കേഷനില്‍ എത്തും.

22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് ജനൂസ് റഹ്മാന്‍. ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിലേയ്ക്കായി നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ജനൂസ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X