»   » ദുല്‍ഖറിനെ കണ്ട് ലാലും മമ്മൂട്ടിയും പഠിക്കട്ടെ

ദുല്‍ഖറിനെ കണ്ട് ലാലും മമ്മൂട്ടിയും പഠിക്കട്ടെ

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും മുമ്പില്‍ ദുല്‍ഖറെന്ന പയ്യന്‍ എന്താണ്? മഹാമേരുക്കള്‍ക്ക് മുന്നിലുള്ള ഒരുപുല്‍ക്കൊടിയെന്ന് വേണമെങ്കില്‍ വിശേഷിപ്പിയ്ക്കാം. എന്നാല്‍ ഈ പുല്‍ക്കൊടിയില്‍ നിന്നും ചില പാഠങ്ങള്‍ പഠിയ്ക്കാനുണ്ടെന്നതാണ് സത്യം.

പക്വതയും ബുദ്ധിയും ഉണ്ടാകണമെങ്കില്‍ അമ്പതോ അറുപതോ വയസ്സു കടക്കണമെന്ന് ആരുംപറയില്ല. അമ്പതും അറുപതും കടന്ന സൂപ്പര്‍നായകന്മാര്‍ വാഴുന്ന മലയാള സിനിമയിലാണ് മുപ്പതിന് താഴെ പ്രായമുള്ള ദുല്‍ഖര്‍ ആദ്യസിനിമ മുതല്‍ സെലക്ടീവായതെന്ന് ശ്രദ്ധേയം.

വമ്പന്‍ അരങ്ങേറ്റത്തിനുള്ള കഴിവും പിന്തുണയുമെല്ലാം ഉണ്ടായിട്ടും സെക്കന്റ് ഷോ ലോഞ്ച് പാഡാക്കാനുള്ള ദുല്‍ഖറിന്റെ തീരുമാനം തന്ത്രപരമായിരുന്നു. ബുദ്ധിപരമായ രീതിയിലൂടെ പടം വിജയിപ്പിയ്ക്കാനും ഈ യുവാവിന് കഴിഞ്ഞു.

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ദിലീപ്-പൃഥ്വി തുടങ്ങിയവര്‍ക്കൊന്നും സാധിയ്ക്കാത്ത കാര്യമാണ്. അണിയറയിലിരുന്ന് ചരടുവലിച്ച് ദുല്‍ഖര്‍ സാധിച്ചെടുത്തത്. മാര്‍ക്കറ്റിങ് തന്ത്രം കൊണ്ട് കൊട്ടകയില്‍ ആളെത്തിയ്ക്കാനും ഈ പിന്‍സീറ്റ് ഡ്രൈവിലൂടെ നടന് കഴിഞ്ഞു.

സെക്കന്റ് ഷോയ്ക്ക് പിന്നാലെ ഓഫറുകളുടെ പെരുമഴയുണ്ടായെങ്കിലും അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍ മാത്രം തിരഞ്ഞെടുത്തു. അതും കഴിഞ്ഞ് ജൂണ്‍ എന്ന സിനിമയിലേക്കും നടന്‍ കരാറായി കഴിഞ്ഞു.

വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമ മാത്രം മതിയെന്ന് തുടക്കം മുതല്‍ തീരുമാനിച്ച ദുല്‍ഖര്‍ സല്‍മാനെ സൂപ്പര്‍താരങ്ങള്‍ മാതൃകയാക്കേണ്ടതല്ലേ? ഉചിതമായ തീരുമാനങ്ങള്‍ ഉചിതസമയത്തെടുക്കുന്നവര്‍ ബുദ്ധിമാന്മാര്‍. വിജയം അവര്‍ക്കൊപ്പമായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട...

English summary
Dulquar Salmansays that he would really like to be selective, and do good films

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam