മോഹന്‍ലാലിനൊപ്പം ദുല്‍ഖര്‍ അല്ലെങ്കില്‍ പൃഥ്വി
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശിക്കാര്‍ ടീം വീണ്ടുമൊന്നിക്കുകയാണ് കനല്‍ എന്ന ചിത്രത്തിലൂടെ. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായക വേഷം ചെയ്യുന്നത്.
ചിത്രത്തില്‍ ഒരു യങ് സ്റ്റാറും മോഹന്‍ലാലിനൊപ്പം ഉണ്ടാകുമെന്നാണ് ചിത്രത്തെ സംബന്ധിച്ച് ഒടുവില്‍ ലഭിച്ച വാര്‍ത്തകള്‍. അത് പൃഥ്വിരാജോ ദുല്‍ഖര്‍ സല്‍മാനോ ആവാന്‍ സാധ്യതയുണ്ടെന്നും അറിയുന്നു. രണ്ടുപേരില്‍ ആരെങ്കിലും ഒരാള്‍ തന്നെയായാലും മലയാള സിനിമയെ സംബന്ധിച്ച് അതൊരു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ദുബായില്‍ പെട്ടുപോകുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തുകയും ചെയ്യുന്ന രണ്ട് പേരുടെ കഥയാണ് കനല്‍. ഇവരുടെ ജീവിതം ഒരു പോലെ ആയിരുന്നില്ല. രണ്ട് പേരും ദുബായില്‍ വ്യത്യസ്തമായ സംഭവങ്ങളെ അഭിമുഖീകരിച്ചവരാണ്. പിന്നീട് ഇവര്‍ നട്ടിലെത്തിയപ്പോള്‍ കണ്ടുമുട്ടുന്നതാണ് ബാക്കി കഥ.
വളരെ തന്മയത്വത്തോടെ ചിത്രത്തെ അവതരിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ഈ വര്‍ഷം അവസാനം തന്നെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും പത്മകുമാര്‍ അറിയിച്ചു. ദുബായി കൂടാതെ മൈസൂര്‍, മൂന്നാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക.
വിനോദ് ഇല്ലം പള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എബ്രഹാം മാത്യു ആണ്. ഔസേപ്പച്ചനാണ് കനലിന് സംഗീതം നല്‍കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ശിക്കാര്‍ ആ വര്‍ഷത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു.


Click it and Unblock the Notifications