സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ ദുല്‍ഖര്‍ വെല്ലുമോ??
സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലാന്‍ മലയാളത്തിലെന്നല്ല, ഇന്ത്യന്‍ സിനിമയില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വയസ്സ് അറുപത്തിരണ്ട് കഴിഞ്ഞിട്ടും പതിനാറിന്റെ ചുറുചുറപ്പാണ് അഭിനയത്തിലും നടപ്പിലും എടുപ്പിലും. എന്നാല്‍ മമ്മൂട്ടിയുടെ ആ സൗന്ദര്യത്തെ ചിലപ്പോള്‍ മകന്‍ ദുല്‍ഖര്‍ വെല്ലാന്‍ സാധ്യതകളുണ്ട്.
അടുത്തിടെ നടന്ന ഫോട്ടോഷൂട്ടിലെ ചില ചിത്രങ്ങള്‍ ദുല്‍ഖര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ടിരുന്നു. ഭാവിയിലെ മമ്മൂട്ടിയാകും ദുല്‍ഖറെന്ന കാര്യത്തില്‍ ഇതുവരെയുള്ള അഭിനയം തന്നെ ധാരാളം. പിന്നെ സൗന്ദര്യം... അതും നിലനിര്‍ത്താന്‍ ഈ മകന് കഴിയുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ ദുല്‍ഖര്‍ വെല്ലുമോ??
സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ എന്ന മാഗസിന് വേണ്ടിയാണ് ഈ ഫോട്ടോ ഷൂട്ട്. വിപി പ്രവീണ്‍ കുമാറാണ് ഫോട്ടോകള്‍ എടുത്തത്.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ ദുല്‍ഖര്‍ വെല്ലുമോ??
മമ്മൂട്ടിയുടെ 'പാലേരിമാണിക്യ'ത്തിലെ ഗെറ്റപ്പിനെ വെല്ലുന്നതായിരുന്നു രഞ്ജിത്തിന്റെ 'ഞാനി'ലെ ദുല്‍ഖറിന്റെ വേഷപ്പകര്‍ച്ച. ദുല്‍ഖറിന്റെ ഒടുവിലത്തെ റിലീസും അത് തന്നെ.

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ ദുല്‍ഖര്‍ വെല്ലുമോ??
കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തില്‍ ചുള്ളന്‍ ചെക്കനായാണ് ദുല്‍ഖര്‍ അവതരിക്കുന്നത്

സൗന്ദര്യത്തിന്റെ കാര്യത്തില്‍ മമ്മൂട്ടിയെ ദുല്‍ഖര്‍ വെല്ലുമോ??
പ്രശസ്ത തമിഴ് സംവിധായകന്‍ മണിരത്‌നത്തിനൊപ്പമാണ് ദുല്‍ഖറിന്റെ അടുത്ത ചിത്രം

Click it and Unblock the Notifications