ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

By Aswathi

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്ന് കുറേനാളായി കേള്‍ക്കുന്നു. വാര്‍ത്തകളങ്ങനെ നില്‍ക്കെ അക്കാര്യത്തില്‍ തീരുമാനമായി. മണിരത്‌നത്തിന്റെ പടത്തിന് വേണ്ടി തുടര്‍ച്ചയായി മൂന്ന് മാസമാണ് ദുല്‍ഖര്‍ മാറ്റിവച്ചിരിക്കുന്നത്.

ബാംഗ്ലൂരില്‍ കമലിന്റെ മകന്‍ ജൂനുസ് കമല്‍ സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്വി'ല്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ദുല്‍ഖറിപ്പോള്‍. സെപ്റ്റംബര്‍ 30ന് ചിത്രീകരണം പാക്കപ്പാകും. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലെത്തുന്ന ദുല്‍ഖര്‍ ആറാം തീയ്യതിമുതല്‍ മണിരത്‌നത്തിന്റെ ടീമിനൊപ്പം ചേരും.

മണിരത്‌നത്തിനൊപ്പമെന്നാല്‍ സൂപ്പര്‍ സ്റ്റാര്‍

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

മണിരത്‌നത്തിന്റെ സിനിമയില്‍ നായകനാകുകയെന്നത് ഇന്ത്യന്‍ സിനിമയിലെ ഏതൊരു താരത്തിന്റെയും മോഹമാണ്. രജനിയും കമലും മമ്മൂട്ടിയും മോഹന്‍ലാലും ഷാരൂഖ് ഖാനും അഭിഷേക് ബച്ചനും വിക്രമും സൂര്യയും പൃഥ്വിരാജുമെല്ലാം മണിരത്‌നത്തിന്റെ ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളവതരിപ്പിച്ച പ്രമുഖ താരങ്ങളാണ്. ഈ നിരയിലേക്കാണ് ഇപ്പോള്‍ ദുല്‍ഖറുമെത്തുന്നത്.

കൂടുതലൊന്നും പറയാന്‍ കഴിയില്ല

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

കമലിന്റെ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതലൊന്നും പറയാന്‍ നിര്‍വ്വാഹമില്ലെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. ചിത്രത്തിന് വേണ്ടി മൂന്ന് മാസം തുടര്‍ച്ചയായി ദുല്‍ഖര്‍ മാറ്റിവച്ചിരിക്കുകയാണ്.

പ്രണയിക്കുകയാണിപ്പോള്‍

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

ബംഗളൂരുവില്‍ കമലിന്റെ മകന്‍ ജൂനുസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന 100 ഡേയ്‌സ് ഒഫ് ലവില്‍ അഭിനയിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. സെപ്തംബര്‍ 30ന് 100 ഡേയ്‌സ് ഒഫ് ലവ് ഷെഡ്യൂള്‍ പായ്ക്കപ്പാകും.

ഒക്ടോബര്‍ ആറ് മുതല്‍

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

ഒക്ടോബര്‍ ഒന്നിന് ചെന്നൈയിലേക്ക് തിരിക്കുന്ന ദുല്‍ഖര്‍ ആറാം തീയ്യതി മുതല്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങും.

മൗനരാഗത്തിന്റെ റീമേക്കോ

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

മണിരത്‌നത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ 'മൗനരാഗത്തിന്റെ' റീമേക്കാണ് പുതിയ ചിത്രമെന്ന് വാര്‍ത്തകള്‍ വന്നുവെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

മണിരത്‌നം കഴിഞ്ഞാല്‍

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

ഇതിനുശേഷം സലാം ബുഖാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കും. പുതുവര്‍ഷത്തിലെ ദുല്‍ഖറിന്റെ ആദ്യ സിനിമയാണിത്

മര്‍ട്ടിനൊപ്പം

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

സലാം ബുഹരിയുടെ സിനിമ കഴിഞ്ഞാല്‍ ദുല്‍ഖറിന്റെ അടുത്ത പ്രോജക്ട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റേതാണ്

'ഞാനി'ന്റെ വിജയത്തില്‍

ദുല്‍ഖറിന്റെ മൂന്ന് മാസം മണിരത്‌നത്തിന് വേണ്ടി

രഞ്ജിത്ത് സംവിധാനം ചെയ്ത ഞാന്‍ എന്ന ചിത്രത്തിന്റെ വിജയത്തിലാണ് ദുല്‍ഖറിപ്പോള്‍. നല്ല അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X