Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
അപ്പോള്‍ വിനീതിന്റെ തിരയില്‍ ദുല്‍ഖര്‍ ഉണ്ടാകില്ലേ...??
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിന് മറയത്ത് എന്നീ ആദ്യ രണ്ട് ചിത്രങ്ങളിലില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് വിനീത് ശ്രീനിവാസന് തിരയെന്ന ത്രില്ലര്‍ സംവിധാനം ചെയ്തത്. മലയാളത്തിന്റെ എക്കാലത്തെയെും പ്രിയപ്പെട്ട നടി ശോഭനയെ ഒരിടവേളയ്ക്ക് ശേഷം തിരിച്ചുകൊണ്ടുവരുന്നതിനൊപ്പം, അനുജന് ധ്യാന്‍ ശ്രീനിവാസനെയും വിനീത് വെള്ളിത്തിരയില്‍ എത്തിച്ച തിര.
ഒപ്പം റിലീസ് ചെയ്ത മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടിന്റെ 'ഗീതാഞ്ജലി'യെയും തോത്പിച്ചാണ് വിനീതിന്റെ തിര ആഞ്ഞടിച്ചത്. ചിത്രത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇതൊരു സീക്വന്‍സ് ത്രില്ലറാണെന്ന് വിനീത് പറഞ്ഞിരുന്നു. തിരയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടാകുമെന്ന് പറഞ്ഞ വിനീത് അല്പം വൈകിയെ അതിന്റെ പണി തുടങ്ങുകയുള്ളൂ എന്നും അറിയിച്ചു.
അപ്പോള്‍ തന്നെ അടുത്ത തിരയില്‍ ആരായിരിക്കും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന ചര്‍ച്ചയും നടന്നിരുന്നു. അനുജന് ധ്യാന്‍ ശ്രീനിവാസന് അടുത്ത തിരയില്‍ അഭിനയിക്കില്ലെന്ന് വിനീത് അറിയിച്ചു. ധ്യാനും അത് ശരിവച്ചു. അടുത്ത തിരയില്‍ ഞാനില്ല. പക്ഷെ പുതിയൊരു യങ് സ്റ്റാര്‍ ഉണ്ടാകും. മൂന്നാമത്തെ തിരയില്‍ ഞാനും രണ്ടാമത്തെ തിരയിലെ ആളും ഉണ്ടാകുമെന്നാണ് ധ്യാന്‍ പറഞ്ഞത്.
തിരയ്ക്ക് രണ്ടാമത്തെ ഭാഗം എന്ന് കേട്ടതുമുതല്‍ പറഞ്ഞ് കേട്ടത് യങ്സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്റെ പേരാണ്. ദുല്‍ഖറിന് പകരം മറ്റൊരു പേരും ആരും പറഞ്ഞില്. പക്ഷെ ഇനി മറ്റൊരു പേര് കണ്ടെത്തുന്നത് തന്നെയാകും നല്ലത്. തിരയില്‍ എന്നല്ല, ഒരു സീക്വന്‍സ് ചിത്രത്തിലും അഭിനയിക്കാന്‍ ദുല്‍ഖര്‍ സല്‍മാനെ കിട്ടില്ല. തനിക്ക് റീമേക്ക് ചിത്രങ്ങളിലോ സീക്വന്‍സ് ചിത്രങ്ങളിലോ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് അടുത്തിടെ നല്കിയ ഒരു അഭിമുഖത്തില്‍ ദുല്‍ഖര്‍ സല്മാന് വ്യക്തമാക്കി കഴിഞ്ഞു.
-
'ഇതാര് ഹാപ്പി ഹസ്ബെന്റ്സിലെ സലീം കുമാറോ അതോ താരദാസോ, ലക്ഷ്മിയെ മിഥുൻ പ്രണയിച്ചതിൽ അത്ഭുതപ്പെടാനില്ല'
-
ചെയ്യാവുന്നതൊക്കെ ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു; അവസാനം ആ ശീലവും നിര്‍ത്തി; സലിം കുമാര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്