»   »  എബിസിഡിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പാടുന്നു

എബിസിഡിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പാടുന്നു

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എല്ലാവരും ചൂണ്ടിക്കാറുള്ള ഒരു കാര്യമാണ് മമ്മൂട്ടി ലാലിന്റെ അത്ര ഫഌക്‌സിബിള്‍ അല്ലെന്നത്. മോഹന്‍ലാല്‍ മനോഹരമായി നൃത്തം ചെയ്യുകയും മോശമില്ലാതെ പാടുകയും ചെയ്യുമ്പോള്‍ മമ്മൂട്ടിയ്ക്ക് ഇക്കാര്യത്തില്‍ രണ്ടിലും സ്‌കോര്‍ ചെയ്യാന്‍ കഴിയാറില്ല.

എന്നാല്‍ ജൂനിയര്‍ മമ്മൂട്ടി ഈ രണ്ട് കാര്യങ്ങളിലും പിതാവിനെപ്പോലെയല്ല. ദുല്‍ഖര്‍ സല്‍മാന്‍ അസ്സലായി നൃത്തം ചെയ്യുമെന്നകാര്യം ഉസ്താദ് ഹോട്ടലിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ഇടിവെട്ട് ഗാനവുമായിവന്ന് ദുല്‍ക്കര്‍ വീണ്ടും അതിശയിപ്പിക്കുകയാണ്.

Dulquar Salman

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന എബിസിഡി(അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി)യെന്ന ചിത്രത്തില്‍ ഒരു അടിപൊളി പാട്ട് പാടുന്നത് ദുല്‍ഖറാണ്.

ഗോപി സുന്ദറിന്റെ സംഗീതസംവിധാനത്തില്‍ ജോണി മോനേ ജോണി മോനേ എന്ന ഗാനമാണ് ദുല്‍ഖറും അക്കരക്കാഴ്ചകള്‍ എന്ന സീരിയലിലൂടെ പ്രശസ്തനായ ജേക്കബ് ഗ്രിഗറിയും ചേര്‍ന്ന് ആലപിയ്ക്കുന്നത്. ന്യൂയോര്‍ക്ക് ജീവിതത്തെക്കുറിച്ചും മറ്റും പരാമര്‍ശിയ്ക്കുന്ന ഗാനം യുട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ പതിനാലിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഏറ്റവും പ്രധാന ഹൈലൈറ്റുകളിലൊന്നായിരിക്കും ദുല്‍ഖറിന്റെ ഗാനം.

<center><center><iframe width="560" height="315" src="http://www.youtube.com/embed/GfmuijlYLHM" frameborder="0" allowfullscreen></iframe></center></center>

English summary
Dulquar Salman singing a song for his upcoming film ABCD directed by Martin Prakat.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam