'പട്ടം പോലെ' ചിത്രീകരണം ആരംഭിച്ചു

ഒരു തമിഴ് ബ്രാഹ്മണ യുവാവായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ അവതരിക്കുന്നത്. കോമഡിക്കും പ്രണയത്തിനും പ്രധാന്യം നല്‍കി കൊണ്ടാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ് ബ്രാഹ്മണനും മലയാളി പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ നര്‍മ്മ രസങ്ങള്‍ കുറിക്കുന്ന സിനിമ എന്നു വേണമെങ്കില്‍ പറയാം. പ്രശസ്ത ഛായാഗ്രഹകന്‍ കെ.യു മോഹനന്റെ മകള്‍ മാളവികയാണ് ദുല്‍ഖറിന്റെ നായിക വേഷത്തിലെത്തുന്നത്.
കാള്‍ട്ടന്‍ ഫിലീംസിന്റെ ബാനറില്‍ കരുണാകരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ക്യാമറമാനും അഴകപ്പന്‍ തന്നെ. ദുല്‍ഖറിനെ കൂടതെ അനൂപ് മേനോനും നിവില്‍ പോളിയും പ്രധാനമായ രണ്ട് വേഷങ്ങള്‍ ചെയ്തു കൊണ്ട് ചിത്രത്തിലെത്തുന്നു. അര്‍ച്ചനാ കവി, മണിയല്‍ പിള്ള രാജു നന്ദു തുടങ്ങിയവരും താരനിരയില്‍ അണിനിരക്കുന്നു.
എബിസിഡി എന്ന ചിത്രത്തില്‍ ഒരടിപൊളി പാട്ടു പാടിയതിലൂടെ ഡാന്‍സും അഭിനയവും മാത്രമല്ല പാട്ടു പാടാനും താന്‍ മിടുക്കനാണെന്ന് തെളിയിച്ചിരിക്കുകയാണ് ജൂനിയര്‍ മമ്മൂട്ടി


Click it and Unblock the Notifications











