»   » മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്ത് ഡിക്യു

മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്ത് ഡിക്യു

Posted By:
Subscribe to Filmibeat Malayalam

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ആശത്തെ സപ്പോര്‍ട്ട് ചെയ്ത് യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും. പ്രധാനമന്ത്രിയുടെ ഈ ആശയത്തെ സപ്പോര്‍ട്ട് ചൈയ്യുന്നവരെല്ലാം തങ്ങളുടെ പ്രൊഫൈല്‍ പിക്ചറിലൂടെയാണ് അതറിയിക്കുന്നത്.

ദുല്‍ഖര്‍ സല്‍നാനും മോദിയെ സപ്പോര്‍ട്ട് ചെയ്ത് തന്റെ പ്രൊഫൈല്‍ പിക്ചറിന്റെ കളര്‍ മാറ്റി. ഫേസ്ബുക്ക് തന്നെ ഒരുക്കിയ സംവിധാനമാണത്. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് fb.com/supportdigitalindia എന്ന ലിങ്ക് തുറന്ന് തങ്ങളുടെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റാവുന്നതാണ്.

dulquar

ഡിജിറ്റല്‍ കാര്യങ്ങളോടൊക്കെ വലിയ താത്പര്യമുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയകളില്‍ സജീവവും. അപ്പോള്‍ ദുല്‍ഖര്‍ മോദിയെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നം സോഷ്യല്‍ മീഡിയയും അംഗീകരിച്ചു കഴിഞ്ഞു. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് അടക്കം ലക്ഷോപലക്ഷം സോഷ്യല്‍ മീഡിയ അംഗങ്ങള്‍ തങ്ങളുടെ പ്രൊഫൈല്‍ പടങ്ങള്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ പശ്ചാത്തലത്തിലുള്ളതാക്കിയിരിക്കുകയാണ്.

English summary
Dulquar Salman support Narendra Modi's digital India

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam