»   » ദുല്‍ഖര്‍ സല്‍മാന്‍ കോളിവുഡിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ കോളിവുഡിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Dulquar Salman
സെക്കന്റ് ഷോയിലൂടെ തന്റെ വരവറിയിച്ച താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ കോളിവുഡിലേക്ക്. മലയാളത്തില്‍ കരുത്തു തെളിയിച്ച ശേഷമാണ് മമ്മൂട്ടിയുടെ മകനായ ദുല്‍ഖര്‍ തമിഴില്‍ ചുവടുവെയ്ക്കുന്നത്.

സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും തമിഴിലെ പ്രമുഖ ബാനറാണ് ദുല്‍ഖറിന്റ ആദ്യചിത്രം നിര്‍മിയ്ക്കുന്നതെന്ന് സൂചനകളുണ്ട്. തമിഴ് ചിത്രം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് അറിയുന്നത്. യഥാര്‍ത്ഥത്തില്‍ സെക്കന്റ് ഷോയ്ക്ക് മുമ്പേ തമിഴിലെ പ്രമുഖ സംവിധായകന്‍ ലിംഗുസ്വാമി ദുല്‍ഖറിനെ നായകനാക്കി സിനിമയെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മമ്മൂട്ടി തന്നെയാണ് മകനെ നായകനാക്കി ഒരു മലയാള സിനിമ ഒരുക്കാന്‍ ആവശ്യപ്പെട്ടതെന്ന് ലിംഗുസ്വാമി അന്ന് വെളിപ്പെടുത്തിയിരുന്നു. പിന്നീട് മലയാളത്തില്‍ തന്നെ അരങ്ങേറ്റം മതിയെന്ന് തീരുമാനിച്ചതോടെയാണ് സെക്കന്റ് ഷോയെന്ന പ്രൊജക്ട് സംഭവിച്ചത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഉസ്താദ് ഹോട്ടല്‍ ഉള്‍പ്പെടെ മലയാളത്തില്‍ കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് ദുല്‍ഖര്‍ തമിഴിലും ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്.

റിലീസിനൊരുങ്ങുന്ന ഉസ്താദ് ഹോട്ടലിന്റെ വിജയപരാജയങ്ങള്‍ താരപുത്രന്റെ ഭാവിയെ നിര്‍ണയിക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തല്‍.

English summary
Meanwhile, Dulquar is also believed to have received an offer to act in a Tamil film from none other than Linguswamy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam