Just In
- 8 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 9 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 10 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 10 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നമിത പ്രമോദ് ദുല്‍ഖര്‍ സല്‍മാനെ പ്രേമിക്കുന്നു
സെക്കന്റ് ഷോ എന്ന ചിത്രത്തലൂടെയാണ് ദുല്‍ഖര്‍ സല്മാന് വെള്ളിത്തിരയിലെത്തുന്നത്. ഗൗതമി നായാരായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ നായിക. പിന്നെ അഭിനയിച്ച ഉസ്താദ് ഹോട്ടലില്‍ നായികയായെത്തിയത് നിത്യ മേനോനാണ്. അത് ക്ലിക്കായി. ഇരുവരും തമ്മിലുള്ള കെമിസ്ട്രി വര്‍ക്കൗട്ടായി. പിന്നീടുള്ള ഓരോ ചിത്രത്തിലും ദുല്‍ഖറിന്റെ നായികയായി എത്തുന്നവര്‍ക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നു. മിക്കവരും പുതുമഖമായിരിക്കും എന്നതാണ് അതിലൊന്ന്.
അടുത്തിടെ റിലീസായ ചിത്രത്തില്‍ പക്ഷെ നസ്റിയ നസീമായിരുന്നു ദുല്‍ഖറിന്റെ നായിക. അടുത്തതായി ദുല്‍ഖറിന്റെ നായികയായെത്തുന്നത് സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നമിത പ്രമോദാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന വിക്രമാദിത്യന് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖറും നമിതയും ആദ്യമായി ജോഡി ചേരുന്നത്.
നമിതയുടേതായി നേരത്തെ ഹിറ്റായ പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും, സൗണ്ട് തോമ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ലാല്‍ ജോസ് തന്നെയായിരുന്നു. ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ദുല്‍ഖറിനൊപ്പം ഒരു തുല്യ വേഷത്തില്‍ യുവതാരം ഉണ്ണിമുകുന്ദനും ചിത്രത്തിലെത്തുന്നുണ്ട്. ഇതാദ്യമായാണ് ഉണ്ണിയും ദുല്‍ഖറും സ്ക്രീന്‍ പങ്കിടുന്നത്.
ദുല്‍ഖറിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം വന്‍ പരാജയമായിരുന്നു. പട്ടം പോലെ, സലാല മൊബൈയില്സ് എന്നിവയ്ക്കൊന്നും തിയേറ്ററില്‍ അധികം പിടിച്ചു നില്ക്കാന് കഴിഞ്ഞിരുന്നില്ല. മലയാളത്തില്‍ ഇപ്പോള്‍ പുതുമുഖങ്ങളുടെ കാലമായതുകൊണ്ട് ദുല്‍ഖറിന് ഇനിയൊന്ന് പിടിച്ചുനില്ക്കാന് പുതിയ ചിത്രം വിജയ്ച്ചേ മതിയാവൂ. ഇപ്പോള്‍ ദുല്‍ഖര്‍ ആദ്യമായി ചെയ്യുന്ന തമിഴ് സിനിമയുടെ സെറ്റിലാണ്. വായ്മൂടി പേസുവോം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നസ്റിയ നസീമാണ് ദുല്‍ഖറിന്റെ നായിക.