ദുല്‍ഖറിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്..

By Aswathi

ദുല്‍ഖര്‍ സല്‍മാന് ഒരു ആഗ്രഹമുണ്ട്. ദുല്‍ഖറിനെ സംബന്ധിച്ച് അത്രവലുതൊന്നുമല്ലെങ്കിലും സംഗതി ഒരു സംഭവമാണ്. മറ്റൊന്നുമല്ല, ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണം. ഈ അടുത്ത് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് തനിക്കൊരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രമുണ്ടെന്ന് താരം വെളിപ്പെടുത്തിയത്.

ഒരു കഥയെഴുതി സിനിമ സംവിധാനം ചെയ്യണമെന്നാണത്രെ ദുല്‍ഖറിന്റെ ആഗ്രഹം. കുറേ കഥകള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. കുറേ കഥകള്‍ മനസ്സിലുമുണ്ട്. ചിലപ്പോഴൊക്കെ തിരക്കഥ എഴുതി പാതിവഴില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും പൂര്‍ണമായും എഴുതിയിട്ടില്ലെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്.

dulquar

ചിലപ്പോള്‍ ചില ആശയങ്ങള്‍ മനസ്സില്‍ വരും. അതപ്പോള്‍ കുത്തിക്കുറിക്കും. കുറച്ചുവസമയം കഴിഞ്ഞാല്‍ മറ്റൊന്ന്. അതെഴുതിവരുമ്പോഴേക്കും ആദ്യം ചിന്തിച്ച് വന്നത് നഷ്ടപ്പെട്ടിട്ടുണ്ടാകുമത്രെ. സംവിധായകനാകണം എന്നത് എപ്പോഴും മനസ്സിലുണ്ട്. എന്നെങ്കിലും ഒരു സംവിധായകനാകുമെന്നും ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും സംവിധാനം പഠിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.

'കില്‍ബില്‍' എന്ന പേരില്‍ ഹിന്ദിയില്‍ ദുല്‍ഖര്‍ ഒരു ഷോര്‍ട്ട് ഫിലീം ചെയ്തിരുന്നുവത്രെ. ഷോര്‍ട്ട് ഫിലീം എന്ന ഫോര്‍മാറ്റ് എനിക്ക് വളരെ അധികം ഇഷ്ടമാണ്. അന്നൊക്കെ തുടക്കകാര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ഷോര്‍ട്ട് ഫിലീമുകളാണല്ലോ. വലിയ ബജറ്റിന്റെ ആവശ്യവുമില്ല- ദുല്‍ഖര്‍ പറഞ്ഞു.

പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലാണ് ദുല്‍ഖര്‍ അടുത്തതായി അഭിനയിക്കുന്നത്. 'ഓകെ കണ്‍മണി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിത്യാ മേനോനാണ് നായിക. ഇവരെ കൂടാതെ പ്രകാശ് രാജും കനിഹയും മുഖ്യവേഷത്തിലെത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X