നസ്‌റിയയ്ക്ക് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസകള്‍
ഇന്ന് ഡിസംബര്‍ 20, മലയാളത്തിന്റെ കൊച്ചു നായിക (അഭിനയത്തില്‍ ചെറിയൊരു ഇടവേള എടുത്തെങ്കിലും) നസ്‌റിയ നസീമിന്റെ ഇരുപതാം പിറന്നാളാണിന്ന്. വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനാഘോഷം. നസ്‌റിയയ്ക്ക് ജന്മ ദിന ആശംസകള്‍ നേര്‍ന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസിട്ടു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
എനിക്കും അമ്മുവിനും (ദുല്‍ഖറിന്റെ ഭാര്യ അമല്‍ സൂഫിയ) നീയൊരു കുടുംബാംഗത്തെ പോലെയാണ്. ഷാനുവിനെ (ഫഹദ് ഫാസില്‍) വിവാഹം കഴിച്ചതോടെ അത് കുറച്ചുകൂടെ അടുത്തു. നിങ്ങളെ ഇരുവരെയും കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും നിങ്ങള്‍ മികച്ച ജോഡികളാണെന്നൊക്കെ പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസകള്‍.

സലാല മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനീകരം(വായിമൂടി പേസുവോം-തമിഴ്), ബാംഗ്ലൂര്‍ ഡെയ്‌സ് എന്നീ ചിത്രങ്ങളില്‍ ദുല്‍ഖറും നസ്‌റിയ നസീമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്കപ്പുറം വളര്‍ന്ന സൗഹൃദമാണ് നസ്‌റിയുടെയും ദുല്‍ഖറിന്റെയും.
നസ്‌റിയയ്ക്ക് മാത്രമല്ല, അഞ്ജലി മേനോനും ഇന്ന് ജന്മദിനമാണ്. തനിക്ക് അജുവിനെയും ഫൈസിയെയും തന്ന അഞ്ജലി മേനോന് നന്ദി പറഞ്ഞുകൊണ്ടൊരു പിറന്നാള്‍ ആശംസയും ദുല്‍ഖര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications