ആദിത്യന്റെ സ്വന്തം വിക്രമിന് പിറന്നാളാശംസകള്‍
ഈ മാസം സിനിമാ താരങ്ങളുടെ പിറന്നാള്‍ മാസമാണോ. മമ്മൂട്ടിയുടെ മുതല്‍ ജോയ് മാത്യുവിന്റെ പിറന്നാള്‍ വരെ ആഘോഷമായിരുന്നു. ഫേസ്ബുക്ക് ഉള്ളതുകൊണ്ട് കൊച്ചു താരങ്ങളുടെ പിറന്നാള്‍ പോലും സിനിമാ പ്രേമികള്‍ക്ക് അറിയാന്‍ സാധിക്കുന്നു.
എല്ലാവര്‍ക്കും മുടങ്ങാതെ പിറന്നാള്‍ ആംശസയുമായി ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കില്‍ തന്നെയുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് രഞ്ജിത്തിന്റെ പിറന്നാളോടെയാണ് തുടങ്ങുന്നത്. 'ഞാന്‍' എന്ന സിനിമ തന്നതിന് നന്ദി അറിയിച്ചുകൊണ്ട് ദുല്‍ഖര്‍ രഞ്ജിത്തിന് പിറന്നാള്‍ ആംശസകള്‍ അറിയിച്ചു.

സെപ്റ്റംബര്‍ ഏഴിന് മലയാളികള്‍ക്ക് രണ്ട് ആഘോഷം ഒരുമിച്ചായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളും ഓണവും. വാപ്പച്ചിയ്ക്ക് പിറന്നാളാശംസകള്‍ അറിയിച്ച ദുല്‍ഖര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതിന്റെ വേദനയും പറഞ്ഞു. ആ സമയം ഷൂട്ടിങ് തിരക്കുമായി ദുല്‍ഖര്‍ ബാംഗ്ലൂരിലായിരുന്നു.
സെപ്റ്റംബര്‍ 19ന് നമിത പ്രമോദിന്റെ പിറന്നാള്‍. 'ഈര്‍ക്കില്‍ ചാണ്ടി' എന്ന് വിളിച്ചുകൊണ്ടായിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍ ആശംസ. 20ന് ജോയ് മാത്യുവിന്റെ പിറന്നാള്‍. 'ഇങ്ങളൊരു സംഭവമാണ് ജോയിയേട്ടാ' എന്ന കമന്റോടുകൂടിയായിരുന്നു ദുല്‍ഖര്‍ ജോയ് മാത്യുവിന് പിറന്നാള്‍ ആശസകള്‍ നേര്‍ന്നത്.
ഇന്ന് (സെപ്റ്റബര്‍, 22) ഉണ്ണി മകുന്ദന്റെ പിറന്നാളാണ്. ഉണ്ണിയ്ക്കും ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 'ആദിത്യന്റെ സ്വന്തം വിക്രമിന് പിറന്നാളാശംസകള്‍' എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ്. ലാല്‍ ജോസിന്റെ 'വിക്രമാദിത്യന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഉണ്ണി മുകുന്ദനും ദുല്‍ഖര്‍ സല്‍മാനും ചങ്ങാത്തം കൂടുന്നത്.


Click it and Unblock the Notifications