ബച്ചനൊപ്പം ഈ ഫോട്ടോ എടുത്തതിന് പിന്നിലെ കഥ; ദുല്‍ഖര്‍ പറയുന്നു
താഴേ കാണുന്ന ചിത്രത്തില്‍ ബോളിവുഡിലെ ബിഗ് ബി തോളിന്‍ കൈയ്യിട്ടിരിക്കുന്ന കുഞ്ഞുബാലന്‍ ആരാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാവും എന്ന് തോന്നുന്നില്ല. എങ്കിലും പറയാം, മലയാളികള്‍ ഇപ്പോള്‍ സ്‌നേഹത്തോടെ ഡിക്യു എന്ന് വിളിയ്ക്കുന്ന സാക്ഷാല്‍ ദുല്‍ഖര്‍ സല്‍മാന്‍. ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം ഇപ്പോള്‍ എവിടെ നിന്ന് പ്രത്യക്ഷപ്പെട്ടു, ഈ ഫോട്ടോ എടുക്കാനുണ്ടായാ കാരണം?
ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇപ്പോള്‍ ഈ ഫോട്ടോ പുറത്തുവിട്ടത്. ഈ ഫോട്ടോ എടുത്തതിനു പിന്നിലെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ട് ഡിക്യു ഫേസ്ബുക്കില്‍ ഒരു കുറിപ്പും എഴുതിയിട്ടുണ്ട്.

കുറിപ്പ് ഇപ്രകാരം; 'കുറച്ചുനാളായി ഈ ചിത്രം അന്വേഷിച്ച് നടക്കുകയായിരുന്നു ഞാന്‍. കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണം എന്ന് ഞാന്‍ ആഗ്രഹിച്ച സെലിബ്രേറ്റികളിലൊരാളാണ് മിസ്റ്റര്‍ ബച്ചന്‍. ആഗ്രഹം വാപ്പച്ചിയോട് പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. 1995 ല്‍ അമ്മയുടെ ഷോ നടക്കുമ്പോള്‍ ഞാന്‍ വാപ്പച്ചിയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ എസ്എല്‍ആര്‍ ക്യാമറയുമായി നന്നരാവിലെ താജ് മലബാറില്‍ പോയി.
അവിടെ ചെന്നപ്പോള്‍ മിസ്റ്റര്‍ ബച്ചന്‍ ഇഡ്ഡലി കഴിക്കുകയായിരുന്നു. അദ്ദേഹം എന്നോട് ഇഡ്ഡലി കഴിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ നേരത്തെ കഴിച്ചിട്ട് വന്നതാണെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം നിരസിക്കാന്‍ കഴിഞ്ഞില്ല. രണ്ടു സൂപ്പര്‍സ്റ്റാറുകള്‍ അവരുടെ സിനിമയെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സംസാരിക്കുന്നത് കേട്ടുകൊണ്ടിരുന്നു. അവരുടെ ഇടയില്‍ ഇരുന്ന് ഒരു പ്ലേറ്റ് ഇഡിലി മുഴുവന്‍ കഴിച്ചുതീര്‍ത്തു.
എപ്പോള്‍ അമിതാബ് ബച്ചന്‍ എന്റെ ഓകെ കണ്‍മണി എന്ന ചിത്രത്തെ കുറിച്ച് ബ്ലോഗില്‍ എഴിതിയോ, അപ്പോള്‍ മുതല്‍ എന്റെ ജീവിതം ഒരു വൃത്തത്തിലായതുപോലെ തോന്നി. ആ വാക്കുകള്‍ക്ക് നന്ദി. അഭിനയം കൊണ്ടും അഭിനന്ദനങ്ങള്‍ കൊണ്ടും അങ്ങ് എന്നും ഞങ്ങള്‍ക്ക് പ്രചോദനമാണ്'- എന്നെഴുതിക്കൊണ്ടാണ് ദുല്‍ഖര്‍ ഈ ചിത്രം പോസ്റ്റ് ചെയ്തത്.


Click it and Unblock the Notifications











