ദുല്‍ഖറിന്റെ 'സംസാരം ആരോഗ്യത്തിന് ഹാനികരം'
ആളുകളുടെ സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെടുത്തുന്ന ഒരു രോഗം പ്രമേയമാക്കിയെത്തുന്ന ചിത്രമാണ് സംസാരം ആരോഗ്യത്തിന് ഹാനികരം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ബഹുഭാഷാ ചിത്രമാണിത്. തമിഴ് സംവിധായകന്‍ ബാലാജി മോഹന്‍ ഒരുക്കുന്ന ഈ ചിത്രം തമിഴിലും മലയാളത്തിലുമായിട്ടാണ് ഇറങ്ങുന്നത്.
ഇടുക്കി ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ വിചിത്രമായൊരു രോഗം പടരുന്നുവെന്ന അഭ്യൂഹത്തില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. ഏറെ രസകരവും വ്യത്യസ്തവുമായ ഒരു പ്രമേയവുമായിട്ടാണ് തമിഴില്‍ വായ് മൂടി പേശും എന്നും മലയാളത്തില്‍ സംസാരം ആരോഗ്യത്തിന് ഹാനികരം എന്നും പേരിട്ടിരിക്കുന്ന ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിക്കഴിഞ്ഞു.

നസ്രിയ നസീമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. റോജ, യോദ്ധ തുടങ്ങിയ ചിത്രങ്ങളിലൂടെ പേരെടുത്ത മുന്‍കാല താരം മധുബാല ഈ ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട്. കാതില്‍ സൊതുപ്പവത് എപ്പടി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ ഈ ചിത്രം വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തുന്നത്.
തമിഴില്‍ ദുല്‍ഖറിനൊപ്പം പാണ്ഡിരാജന്‍, അര്‍ജുനന്‍, ജോണ്‍ വിജയ് എന്നിവര്‍ പ്രധാനം വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലാകത്തെ മണിയന്‍ പിള്ളരാജു, ചെമ്പന്‍ വിനോദ് എന്നിവരാണ് ഈ വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications











