അടുത്ത സിനിമ മമ്മൂട്ടിയ്‌ക്കൊപ്പമല്ല, ദുല്‍ഖറിനൊപ്പമാണ്

By Aswathi

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് 'സ്റ്റൈല്‍ കാ ബാപ്പ്' എന്ന ചിത്രം സംവിധാനം ചെയ്യുന്നു എന്ന് കുറച്ച് നാളായി കേള്‍ക്കുന്നു. എന്നാല്‍ അങ്ങനെ ഒരു ചിത്രത്തെ കുറിച്ച് എനിക്ക് അറിയില്ലെന്ന് അമല്‍ നീരദ് പറഞ്ഞു.

മമ്മൂട്ടിയ്‌ക്കൊപ്പമല്ല, തന്റെ അടുത്ത പ്രൊജക്ട് ദുല്‍ഖര്‍ സല്‍മാനൊപ്പമാണെന്ന് അമല്‍ നീരദ് പറഞ്ഞു. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള പ്രൊജക്ട് അതിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നും അമല്‍ വ്യക്തമാക്കി.

mammootty-amal-dulquar

അതേ സമയം മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്യുന്ന ചിത്രത്തിന്റെ പേര് സ്റ്റൈല്‍ കാ ബാപ്പ് അല്ലെന്നും അദ്ദേഹം അറിയിച്ചു. മമ്മൂട്ടി ചിത്രത്തിന്റെ കഥയോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ ചെയ്യുന്നയാളാണ് ഞാന്‍. ചിലപ്പോള്‍ ഒന്നര, രണ്ട് വര്‍ഷം കഴിയുമ്പോഴാണ് ഒരു സിനിമ ചെയ്യുന്നത്- അമല്‍ പറഞ്ഞു.

മമ്മൂട്ടി നായകനായ 'ബ്ലാക്ക്' എന്ന ചിത്രത്തിലൂടെ ഛായാഗ്രഹകനായി വെള്ളിത്തിരയിലെത്തിയ അമല്‍, മ്മൂട്ടിയെ നായകനാക്കി 'ബിഗ് ബി' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധായകനായത്. മലയാളത്തില്‍ അഞ്ച് യുവസംവിധായകന്‍ ചേര്‍ന്നൊരുക്കിയ അന്തോളജിയില്‍, അമല്‍ നീരദിന്റെ 'കുള്ളന്റെ ഭാര്യ' എന്ന ചിത്രത്ത ദുല്‍ഖറായിരുന്നു നായകന്‍.

ദുല്‍ഖര്‍, മമ്മൂട്ടി ചിത്രങ്ങള്‍ക്കുശേഷം പൃഥ്വിരാജ് നായകനാകുന്ന ഒരുചിത്രവും ആലോചനയിലുണ്ടെന്ന് അമല്‍ നീരദ് അറിയിച്ചു. തിരക്കഥ പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും മറ്റുകാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X