»   » ദുല്‍ഖര്‍ തമിഴകത്തേയ്ക്ക്; ഒപ്പം നസ്രിയ

ദുല്‍ഖര്‍ തമിഴകത്തേയ്ക്ക്; ഒപ്പം നസ്രിയ

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ യുവ നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തമിഴകത്തേയ്ക്ക്. താന്‍ തമിഴില്‍ ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന കാര്യം ദുല്‍ഖര്‍ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രം പ്രമുഖ സംവധായകന്‍ ബാലാജി മോഹനാണ് സംവിധാനം ചെയ്യുന്നതെന്നും ദുല്‍ഖര്‍ പറയുന്നു.

മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമായിരിക്കും ദുല്‍ഖറിന് നായികയായി എത്തുക. സലാല മൊബൈല്‍സ് എന്ന ചിത്രത്തില്‍ ജോഡിചേര്‍ന്ന ഇവര്‍ ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രമായിരിക്കുമിത്. നസ്രിയ ഇതിനകം തന്നെ തമിഴകത്ത് ശ്രദ്ധനേടിക്കഴിഞ്ഞ താരമാണ്. എന്നാല്‍ ദുല്‍ഖറിനെ സംബന്ധിച്ച് ഈ ചിത്രം വളരെ പ്രധാനപ്പെട്ടതും മലയാളത്തിന് പുറത്ത് ദുല്‍ഖറിന്റെ ഭാവി നിര്‍ണയിക്കാന്‍ പോകുന്ന ചിത്രവുമാണ്.

തമിഴ് ചിത്രത്തിനായുള്ള ഫോട്ടോഷൂട്ടില്‍ പങ്കെടുക്കാനായി കുറച്ചുനാളുകള്‍ക്ക് മുമ്പ് ദുല്‍ഖറും നസ്രിയയും ചെന്നൈയിലുണ്ടായിരുന്നു. ചിത്രമൊരു റൊമാന്റിക് കോമഡിയാണെന്നതല്ലാതെ തനിയ്ക്കിപ്പോള്‍ മറ്റു കാര്യങ്ങളൊന്നും വെളിപ്പെടുത്താന്‍ അനുവാദമില്ലെന്നാണ് നസ്രിയ ചെന്നൈയില്‍ വച് പറഞ്ഞത്. ചിത്രത്തില്‍ അഞ്ജനയെന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും പുതുമയുള്ളൊരു കഥാപാത്രമാണിതെന്നും നസ്രിയ പറഞ്ഞു.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് മലയാളം പതിപ്പും കൂടിയെടുക്കാന്‍ കാരണം കേരളത്തില്‍ ദുല്‍ഖറിനുള്ള ഉയര്‍ന്ന ഫാന്‍ സപ്പോര്‍ട്ടാണെന്നാണ് സൂചന. മലയാളം പ്രേക്ഷകര്‍ക്കും തമിഴ് പ്രേക്ഷകര്‍ക്കും ഒരു പോലെ രസിയ്ക്കുന്ന കഥയായിരിക്കും ചിത്രത്തിന്റേതെന്നാണ് അറിയുന്നത്. യുവസംഗീതസംവിധായകന്‍ അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതസംവിധാനം ചെയ്യുക. നവംബറില്‍ ചിത്രീകരണം തുടങ്ങും.

സലാല മൊബൈല്‍സ് എന്ന ചിത്രത്തിന് പിന്നാലെ പുതിയ ബഹുഭാഷാ ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാനും നസ്രിയ നസീമും ജോഡികളാകുന്നു. ഈ ചിത്രമായിരിക്കും ദുല്‍ഖറിന്റെ ആദ്യ തമിഴ്ചിത്രം.

English summary
The latest news from the camp is that the actor Dulquar Salaman will debut in K-Town with Balaji Mohan's next movie.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam