മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറിന് പിന്നില്‍, എറ്റവും കൂടുതല്‍ പേര്‍ കണ്ട വിക്കി പ്രൊഫൈല്‍ നടന്റെത്

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ കൂടുതലുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയുടെതായി വരാറുളള മിക്ക ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്. നിലവില്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡമുളള താരം കൂടിയാണ് ദുല്‍ഖര്‍. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുല്‍ഖറിന് ഫാന്‍സുണ്ട്. തെന്നിന്ത്യന്‍ ഭാഷകളും ഹിന്ദി ഭാഷയുമെല്ലാം തനിക്ക് വഴങ്ങുമെന്ന് ദുല്‍ഖര്‍ കാണിച്ചുതന്നിരുന്നു. വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖര്‍ തമിഴില്‍ എത്തിയത്.

തെലുങ്ക് നടി അനന്യയുടെ ഗ്ലാമറസ് ഫോട്ടോസ് പുറത്ത്, കാണാം

തുടര്‍ന്ന് മഹാനടിയിലൂടെ തെലുങ്കിലും, കര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ദുല്‍ഖര്‍ അരങ്ങേറ്റം കുറിച്ചു. മോളിവുഡില്‍ താരമൂല്യം കൂടിയ നായക നടന്മാരില്‍ ഒരാള്‍ കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലും ദുല്‍ഖറിന് വലിയ ആരാധക പിന്തുണയാണ് ലഭിക്കുന്നത്.

ഏട്ട് മില്യണിലധികം പേരാണ്

ഏട്ട് മില്യണിലധികം പേരാണ് കുഞ്ഞിക്കയെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നത്. അടുത്തിടെയാണ് ദുല്‍ഖറിന് 80 ലക്ഷം ഫോളോവേഴ്‌സിനെ ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. ഇന്‍സ്റ്റഗ്രാമിന് പുറമെ ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ദുല്‍ഖറിനെ ഫോളോ ചെയ്യുന്നവര്‍ നിരവധിയാണ്. ദുല്‍ഖര്‍ സല്‍മാന്‌റെ എറ്റവും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്.

സിനിമാത്തിരക്കുകള്‍ക്കിടെയിലും

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് നടന്‍. കുറുപ്പ്, സല്യൂട്ട് ഉള്‍പ്പെടെയുളള കുഞ്ഞിക്കയുടെ പുതിയ സിനിമകള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. മിക്ക ചിത്രങ്ങളും പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനുളള സാധ്യതകളുണ്ട്. അതേസമയം വിക്കിപീഡിയയില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട പ്രൊഫൈല്‍ ദുല്‍ഖര്‍ സല്‍മാന്റെത് ആണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വാപ്പിച്ചി മമ്മൂട്ടിയെയും മോഹന്‍ലാലിനെയും

മോഹന്‍ലാലിനെയും വാപ്പിച്ചി മമ്മൂട്ടിയെയും പിന്നിലാക്കിയാണ് ദുല്‍ഖറിന്‌റെ കുതിപ്പ്. 1.86 മില്യണ്‍ വ്യൂസാണ് ദുല്‍ഖറിന്‌റെ വിക്കീപിഡിയ പ്രൊഫൈലിന് ലഭിച്ചത്. മോഹന്‍ലാലിന്‌റെ പേജിന് 1.33 മില്യണും മമ്മൂട്ടിയുടെ പേജിന് 1.06 മില്യണ്‍ വ്യൂസും ലഭിച്ചിരിക്കുന്നു. ടൊവിനോ തോമസ്, നിവിന്‍ പോളി തുടങ്ങിയവരാണ് ദുല്‍ഖറിനും മമ്മൂട്ടിക്കയ്ക്കും ലാലേട്ടനും പുറകിലായി എത്തിയിരിക്കുന്നത്. ഒരു മാസം 1,55423 വ്യൂസാണ് ദുല്‍ഖറിന്‌റെ വീക്കിപീഡിയ പ്രൊഫൈലിന് ലഭിച്ചത്

മലയാളികള്‍ക്കൊപ്പം മറ്റു ഭാഷക്കാരും ദുല്‍ഖര്‍

മലയാളികള്‍ക്കൊപ്പം മറ്റു ഭാഷക്കാരും ദുല്‍ഖര്‍ സല്‍മാന്‌റെ വിശേഷങ്ങള്‍ തിരക്കാറുണ്ട്. തമിഴ്, തെലുങ്, ഹിന്ദി ഭാഷകളില്‍ നടന്‌റെ പുതിയ സിനിമകള്‍ വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭിനയത്തിനൊപ്പം നിര്‍മ്മാണ മേഖലയിലും സജീവമാണ് കുഞ്ഞിക്ക. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച രണ്ട് സിനിമകള്‍ മുന്‍പ് പുറത്തിറങ്ങിയിരുന്നു. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍ എന്നീ സിനിമകളാണ് ഇറങ്ങിയത്. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങള്‍ക്ക് പുറമെ ഹേയ് സിനാമിക, യുദ്ധം തോ രാസെന പ്രേമ കഥ തുടങ്ങിയവയും കുഞ്ഞിക്കയുടെതായി വരാനിരിക്കുന്ന സിനിമകളാണ്. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും സിനിമയില്‍ തിളങ്ങിയിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. പത്ത് സിനിമകളില്‍ നടന്‍ പാട്ടുകള്‍ പാടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X