ദുല്‍ഖര്‍ വാങ്ങിയ പുതിയ ആഡംബര ബൈക്ക്
ദുല്‍ഖര്‍ സല്‍മാന്റെ ബൈക്ക് പ്രേമത്തെ കുറിച്ച് ആരാധകര്‍ക്ക് അറിയാവുന്നതാണ്. അത് തന്റെ സിനിമകളിലും ദുല്‍ഖര്‍ പ്രകടമാക്കാറുണ്ട്. അഭിനയിക്കുന്ന ചിത്രങ്ങളിലെല്ലാം ദുല്‍ഖറിന് ഒരു ബൈക്ക് സീനെങ്കിലും ഉണ്ടാകും. ബാംഗ്ലൂര്‍ ഡെയിസില്‍ ഡ്യൂപ്പ് പോലും ഇല്ലാതെയാണ് ആ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.
സിനിമയില്‍ മാത്രമല്ല. ജീവിതത്തിലും ഒരു ബൈക്ക് സ്‌നേഹിയായ ദുല്‍ഖറിപ്പോള്‍ പുതിയ ബൈക്ക് വാങ്ങിയിരിക്കുകയാണ്. ആഡംബര ബൈക്കായ ട്രയംസ് ബോണ്‍വില്ലെയാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഏഴ് മുതല്‍ എട്ടു ലക്ഷം വരെ വിലമതിയ്ക്കുന്ന ബൈക്ക് കൊച്ചിയിലെ ഷോറൂമില്‍ നിന്നാണ് ദുല്‍ഖര്‍ വാങ്ങിയിരിക്കുന്നത്. ബൈക്ക് യാത്രകള്‍ ഒരുപാട് ഇഷ്ടപെടുന്ന താരം ബൈക്ക് വാങ്ങിയ ഉടനെ സുഹൃത്തുക്കളുമായി നൂറ് കിലോമീറ്റര്‍ റൈഡിനും പോയത്രെ.
നേരത്തെ ദുല്‍ഖര്‍ ഒരു ആഡംബര കാര്‍ വാങ്ങിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ദുല്‍ഖര്‍ തന്നെ അത് നിഷേധിച്ചു. ഷാര്‍ജയില്‍ ഒരു അവാര്‍ഡ് ദാന ചടങ്ങിന് പോയപ്പോള്‍ ടെസ്റ്റ് ഡ്രൈവ് നടത്തിയതായിരുന്നു അതന്ന് ദുല്‍ഖര്‍ വ്യക്തമാക്കി. എന്നാല്‍ ഇതങ്ങനെയല്ല കേട്ടോ.


Click it and Unblock the Notifications











