ദുല്‍ഖറിന്റെ ഈ സ്റ്റൈലെങ്ങനെയുണ്ട്
ദുല്‍ഖര്‍ സല്‍മാന്റെ ഹെയര്‍ സ്‌റ്റൈല്‍ എല്ലാ സിനിമകളിലും വ്യത്യസ്തമാണ്. സെക്കന്റ്‌സ്, ഉസ്താദ് ഹോട്ടല്‍, തീവ്രം, ബാംഗ്ലൂര്‍ ഡെയ്‌സ്, ഇപ്പോള്‍ വിക്രമാദിത്യന്‍ വരെയും ഈ മാറ്റം യുവാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട്.
പുതിയ സ്‌റ്റൈലുമായി ദുല്‍ഖര്‍ ഇനി എത്തുന്നത് കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലാണ്. ചിത്രത്തിലെ പുതിയ സ്റ്റൈല്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റി.

'പുതിയ ചിത്രം, പുതിയ ഹെയര്‍സ്റ്റൈല്‍' എന്ന ക്യാപ്ഷനോടുകൂടിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഫോട്ടോ പോസ്റ്റിയിട്ടുണ്ട്. 'ദുല്‍ഖറിന്റെ ഈ പുതിയ മേക്കോവര്‍ ഇഷ്ടമായോ' എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ്.
ജാനൂസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്. ഉസ്താദ് ഹോട്ടലില്‍ ദുല്‍ഖറിന്റെ ജോഡിയായിരുന്ന നിത്യ മേനോനാണ് ഈ ചിത്രത്തിലെയും നായിക.
കാര്‍ട്ടൂണിസ്റ്റാകാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകനാണ് ചിത്രത്തില്‍ ദുല്‍ഖര്‍. ബാംഗ്ലൂര്‍ ആയിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സമ്പൂര്‍ണമായ ഒരു പ്രണയ ചിത്രമാണ് 100 ഡെയ്‌സ് ഓഫ് ലവ്.


Click it and Unblock the Notifications











