»   » 'സുഡാന്‍ ഫ്രം നൈജീരിയ'യുമായി സൗബിന്‍ ഷാഹിര്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റ് പുറത്തുവിട്ട് ദുല്‍ഖര്‍, കാണൂ!

'സുഡാന്‍ ഫ്രം നൈജീരിയ'യുമായി സൗബിന്‍ ഷാഹിര്‍, ഫസ്റ്റ്‌ലുക്ക് പോസ്റ്റ് പുറത്തുവിട്ട് ദുല്‍ഖര്‍, കാണൂ!

Posted By:
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിറിന്റെ വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ടൊരു വര്‍ഷമാണ് 2017. അഭിനേതാവില്‍ നിന്നും സംവിധായകനായി മാറിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ക്യാമറയ്ക്ക് പിന്നിലെ അനുഭവ സമ്പത്തുമായാണ് അദ്ദേഹം അഭിനയിക്കാന്‍ തുടങ്ങിയത്. അഭിനേതാവായി പേരെടുക്കുന്നതിനിടയിലും സംവിധാനമെന്ന മോഹം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പറവയുടെ ഗംഭീര വിജയത്തിന് വിശേഷം സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത് അഭിനയത്തിലേക്ക് മടങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സൗബിന്‍ ഷാഹിറും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആഫ്രിക്കന്‍ താരം സാമുവല്‍ അടിയോല റോബിന്‍സണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

Sudani, First look poster

നവാഗതനായ സക്കറിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയയെന്നാണ് ചിത്രത്തിന് പേരിട്ടിട്ടുള്ളത്. ഫുട്‌ബോള്‍ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയ്ക്ക് മുഹസിന്‍ പെരാരിയും സംവിധായകനും കൂടിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. കെഎല്‍10ന് ശേഷം ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ നിര്‍വഹിക്കുന്നത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്.

English summary
Dulquer unveils the first look poster of Soubin Shahir’s Sudani from Nigeria!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam