»   » അഞ്ജലിയുടെ ചിത്രത്തില്‍ ദുല്‍ഖറും നിവിനും ഫഹദും

അഞ്ജലിയുടെ ചിത്രത്തില്‍ ദുല്‍ഖറും നിവിനും ഫഹദും

Posted By:
Subscribe to Filmibeat Malayalam

മൂന്ന് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ അഞ്ജലി മേനോനുമുണ്ട്. ചെയ്ത ചിത്രങ്ങളെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടകൊടുക്കാത്തവണ്ണം മകിച്ചതാക്കാന്‍ അഞ്ജലിയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അഞ്ജലിയെ തേടിയെത്തിയത്.

കേരള കഫേയെന്ന ആന്തോളജിയിലൂടെ അരങ്ങേറ്റം കുറിച്ച അഞ്ജലി മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളാണ് പിന്നീട് ചെയ്തത്. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി അഞ്ജലി വീണ്ടുമെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ എന്നീ യുവസൂപ്പര്‍താര നിരയെ അണിനിരത്തിയാണ് അഞ്ജലി പുതിയചിത്രമൊരുക്കുന്നത്.

ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ അന്‍വര്‍ റഷീദാണ്. മലയാളത്തിലെ മികച്ച യുവതാരങ്ങളായ ദുല്‍ഖറും, നിവിനും ഫഹദും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒന്നിയ്ക്കാന്‍ പോകുന്നത്‌. നേരത്തേ അഞ്ചു സുന്ദരികള്‍ എന്ന ആന്തോളജിയില്‍ വിവിധ ചിത്രങ്ങളിലൂടെ ഇവര്‍ ഒന്നിച്ചിരുന്നു. ഇപ്പോള്‍ ഇവര്‍ ഒരേ ചിത്രത്തില്‍ ഒന്നിയ്ക്കുമ്പോള്‍ മലയാളികള്‍ക്ക് യുവതാരങ്ങള്‍ തമ്മിലുള്ള മത്സരിച്ചുള്ള അഭിനയം കാണാനുള്ള അവസരം കൂടിയായിരിക്കുകയാണ്.

എന്തായാലും യുവ സംവിധായികയും യുവതാരങ്ങളും കൂടി അണിനിരക്കുന്ന ചിത്രം ഇവരുടെ മറ്റുചിത്രങ്ങള്‍പോലെതന്നെ പ്രേക്ഷരുടെയും നിരൂപകരുടെയും ശ്രദ്ധനേടുമെന്ന് കരുതാം.

English summary
Dulquer Salman, Nivin Pauly and Fahad Fazil are doing the lead in Anjali Menon's forthcoming untitled film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam