»   » അമാലിന്റെ കൈ മുറുകെ പിടിച്ച് ദുല്‍ഖറിന്റെ മാസ് എന്‍ട്രി, വീഡിയോ വൈറലാകുന്നു

അമാലിന്റെ കൈ മുറുകെ പിടിച്ച് ദുല്‍ഖറിന്റെ മാസ് എന്‍ട്രി, വീഡിയോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖറിന്റെ മാസ് എൻട്രി, അമാലിന്റെ കൈ പിടിച്ച് | filmibeat Malayalam

വാപ്പച്ചിയും മകനും എവിടെ വന്നാലും മാസ് എട്രി കൊടുക്കും. അത് അവരുടെ ഒരു സ്റ്റൈലാണ്. ഡിക്യു ഒറ്റയ്ക്ക് വന്നാലും ബോഡിഗാര്‍ഡ്‌സിനൊപ്പം വന്നാലും ഭാര്യയ്‌ക്കൊപ്പം വന്നാലും ആ ലുക്കിന് ഒരു മാറ്റവുമുണ്ടാവില്ല

അതുപോലൊരു എന്‍ട്രി ഇപ്പോള്‍ വൈറലാകുന്നു. ഭാര്യ അമാല്‍ സൂഫിയ്‌ക്കൊപ്പം ഏഷ്യവിഷന്‍ പുരസ്‌കാര ദാനച്ചടങ്ങിലേക്ക് ദുല്‍ഖര്‍ സല്‍മാന്‍ കടന്ന് വരുന്നു വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്ത് തരംഗമാകുന്നത്.

മോഹന്‍ലാലിന്‍റെ മകള്‍ക്ക് സിനിമയില്‍ ഭാവിയില്ലേ? ഒന്നും അങ്ങോട്ട് ശരിയാവുന്നില്ലല്ലോ?

ആ വരവ്

അമാലിന്റെ കൈ പിടിച്ച് ദുല്‍ഖര്‍ നടന്നു, ഒരു രാജകീയ നടത്തം.. മാസ് എന്‍ട്രിയ്ക്ക് ഒന്നൂടെ പഞ്ച് നല്‍കാനുള്ള ആ പശ്ചാത്തല സംഗീതം കൂടെയായപ്പോള്‍ പൊളിച്ചു.

ഏഷ്യവിഷനില്‍

ഏഷ്യവിഷന്‍ പുരസ്‌കാര ദാന ചടങ്ങിലാണ് ദുല്‍ഖര്‍ ഭാര്യയ്‌ക്കൊപ്പം എത്തിയത്. ഇത്തവണത്തെ മികച്ച നടനുള്ള ഏഷ്യവിഷന്‍ പുരസ്‌കാരം ദുല്‍ഖറിനാണ്.

പരിഗണിച്ച ചിത്രങ്ങള്‍

ജോമോന്റെ സുവിശേഷങ്ങള്‍. കോംമ്രേഡ് ഇന്‍ അമേരിക്ക, പറവ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് ദുല്‍ഖറിന് ഏഷ്യവിഷന്‍ മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയത്.

എവിടെയും അമല്‍

അല്ലെങ്കിലും ദുല്‍ഖര്‍ ഏത് പൊതുപരിപാടിയ്ക്ക് പോയാലും അമാല്‍ കൂടെ ഉണ്ടാവാറുണ്ട്. മകളെ ഗര്‍ഭംധരിച്ചിരിക്കുമ്പോള്‍ മാത്രമാണ് അമാല്‍ ഒന്നകന്നു നിന്നത്. എവിടെയും സുല്‍ഫത്തിനെയും കൂട്ടി പോകുന്നത് മമ്മൂട്ടിയുടെയും ശീലമാണ്.

ആ എന്‍ട്രി

ഇനി ആ എന്‍ട്രി കാണാം... ഇരുപതിനായിരത്തിലധികം ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

English summary
Dulquer Salmaan's mass entry at asiavision movie award 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam