ദുല്‍ഖറും മോഹന്‍ലാലും നടത്തിയ കഠിന പ്രയത്‌നം കാണാന്‍ മമ്മൂട്ടിയും, മേക്കിങ്ങ് വീഡിയോ വൈറല്‍! കാണൂ!
മലയാള സിനിമയുടെ നടനവിസ്മയങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് അവതരിപ്പിച്ച് സ്‌കിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ അമ്മമഴവില്ലിലായിരുന്നു ഇവരുടെ പരിപാടി അരങ്ങേറിയത്. വലിപ്പചെറുപ്പമില്ലാതെ യുവതാരങ്ങള്‍ക്കൊപ്പം റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു ഇരുവരും. പതിവിന് വിപരീതമായി ഇത്തവണത്തെ പരിപാടിയില്‍ മമ്മൂട്ടിയുടെ നൃത്തവുമുണ്ടായിരുന്നു. നൃത്തത്തിന്റെ കാര്യത്തില്‍ ഏറെ പഴി കേട്ടിട്ടും അതിനായി തയ്യാറായ അദ്ദേഹത്തിന്റെ മനസ്സിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.
ഒടിയന്‍ മാണിക്യനായുള്ള മോഹന്‍ലാലിന്റെ മാജിക്കും ഏറെ ശ്രദ്ധിക്കെപ്പട്ടിരുന്നു. പരിപാടിയുടെ അവസാനഘട്ട റിഹേഴ്‌സലുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ദുല്‍ഖര്‍ സല്‍മാന് പരിക്കേറ്റത്. ഇതോടെയാണ് താരപുത്രന്‍ പരിപാടിയില്‍ പങ്കെടുക്കുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. കാലില്‍ ഐസ് വെച്ചിരിക്കുന്നതിനിടയില്‍ ഡ്രസ് മാറിയാണ് ദുല്‍ഖര്‍ സ്റ്റേജിലേക്കെത്തിയതെന്ന് അദ്ദേഹത്തോടൊപ്പമുള്ളവരും വ്യക്തമാക്കിയിരുന്നു. നിറഞ്ഞ കൈയ്യടിയും രൂക്ഷവിമര്‍ശനവുമൊക്കെയായി പരിപാടി പര്യവസാനിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും ദുല്‍ഖറും ഒരുമിച്ചെത്തിയ സ്‌കിറ്റിന്റെ മേക്കിങ്ങ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും
സമാന സംഭവങ്ങളിലൂടെയാണ് മോഹന്‍ലാലും മമ്മൂട്ടിയും കടന്നുപോയത്. വില്ലനില്‍ നിന്നും ഉപനായകനിലേക്കും പിന്നീട് നായകനിലേക്കും ചുവട് മാറിയ ഇരുവരും ഇന്ന് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. ഇരുവരേയും മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ആലോചിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ്. മമ്മൂട്ടിക്ക് പിന്നാലെ ദുല്‍ഖര്‍ സിനിമയിലേക്കെത്തിയപ്പോള്‍ സ്വാഗതം ചെയ്യാന്‍ മോഹന്‍ലാല്‍ മുന്നിലുണ്ടായിരുന്നു. ഇതാദ്യമായാണ് മോഹന്‍ലാലും ദുല്‍ഖറും ഒരു വേദിയില്‍ ഒരുമിച്ചെത്തിയത്.

റിഹേഴ്‌സലിനിടയിലെ ചിത്രങ്ങള്‍
സിനിമാതിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം റിഹേഴ്‌സല്‍ ക്യാംപില്‍ സജീവമായിരുന്നു. ചുരുക്കം ചില താരങ്ങളൊഴിച്ചാല്‍ മറ്റെല്ലാവരും സജീവമായി പരിപാടിയില്‍ പങ്കെടുത്തിരുന്നു. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളുമെല്ലാം ഒരുമിച്ചെത്തിയപ്പോള്‍ അനന്തപുരിയില്‍ ശരിക്കും മഴവില്ല് വിരിയുകയായിരുന്നു. നൃത്തവും സ്‌കിറ്റുമൊക്കെയായാണ് താരങ്ങള്‍ എത്തിയത്. സൂര്യയായിരുന്നു പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയത്.

മമ്മൂട്ടിയും കൂടെ ചേര്‍ന്നു
മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ഒരുമിച്ചെത്തുന്ന സ്‌കിറ്റ് പരിപാടിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം മമ്മൂട്ടിയുമെത്തിയതോടെ ആരാധകര്‍ക്ക് അതൊരു അപൂര്‍വ്വ സമാഗമമായി മാറുകയായിരുന്നു. അലാവുദ്ദീനായി ദുല്‍ഖറും അത്ഭുത ലാലായി മോഹന്‍ലാലും എത്തിയപ്പോള്‍ സദസ്സ് ഒന്നടങ്കം ഇവര്‍ക്കൊപ്പമായിരുന്നു.

ആരാണ് മമ്മൂട്ടിയെന്നൊരു ചോദ്യം
അലാവുദ്ദീനും അത്ഭുത ലാലിനും മുന്നില്‍ ആഗ്രഹപൂര്‍ത്തീകരണത്തിനായെത്തിയത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടിയെ വേദിയിലേക്ക് ക്ഷണിക്കുന്നതിനിടയിലാണ് അലാവുദ്ദീന്‍ ആരാണ് മമ്മൂട്ടിയെന്ന് ചോദിച്ചത്. ദുല്‍ഖറിന്റെ ഈ ചോദ്യത്തില്‍ സദസ്സും ചേരുകയായിരുന്നു. വേദിയിലേക്കെത്തിയ മമ്മൂട്ടിയാവട്ടെ തന്നെ നൃത്തം പഠിപ്പിക്കാനാവുമോയെന്നാണ് ചോദിച്ചത്. ഇതിന് അത്ഭുതലാല്‍ നല്‍കിയ മറുപടിയുംരസകരമായിരുന്നു.

പരിക്ക് തളര്‍ത്തിയില്ല
അവസാനഘട്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ദുല്‍ഖറിന് ചുവടുപിഴച്ചത്. പരിക്കിനെത്തുടര്‍ന്ന് താരപുത്രന്‍ മാറ്റിനില്‍ക്കുമോയെന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ മാറി നില്‍ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. പരിക്കേറ്റ കാലില്‍ ഐസ് വെച്ച് കെട്ടി താരം വേദിയിലേക്ക് എത്തുകയായിരുന്നു. സ്‌കിറ്റില്‍ മാത്രമല്ല നൃത്തത്തിലും താരം പങ്കെടുത്തിരുന്നു.
മേക്കിങ്ങ് വീഡിയോ കാണാം
മോഹന്‍ലാലും ദുല്‍ഖറും ശരിക്കും പെടാപ്പാട് തന്നെയാണ് നടത്തിയത്. മമ്മൂട്ടിയോ? വീഡിയോ കാണാം.


Click it and Unblock the Notifications











