»   » വിഷുവിന് സഖാക്കന്മാരില്ല!!! സഖാവ് മാത്രം!!! കുഞ്ഞിക്ക വരാന്‍ വൈകും???

വിഷുവിന് സഖാക്കന്മാരില്ല!!! സഖാവ് മാത്രം!!! കുഞ്ഞിക്ക വരാന്‍ വൈകും???

By: Karthi
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് വിഷുവിനെ കാത്തിരിക്കുന്നത്. എല്ലാ താരങ്ങളും ചിത്രങ്ങളുമായി വിഷുവിന് സജീവമാണെന്നതു തന്നെ കാരണം. ആകെ ഒഴിഞ്ഞ് നില്‍ക്കുന്നത് പൃഥ്വിരാജ് മാത്രം. മാര്‍ച്ച് പകുതി മുതല്‍ വിഷു റിലീസുകള്‍ ആരംഭിച്ചിരിക്കുകയാണ്. 

മമ്മുട്ടിക്കും മോഹന്‍ലാലിനുമൊപ്പം യുവതാരങ്ങളും എത്തുന്നുണ്ട് ഇക്കുറി വിഷുവിന്. ജോര്‍ജേട്ടന്‍സ് പൂരവുമായി ദിലീപും എത്തുന്നുണ്ട്. മമ്മുട്ടി ചിത്രത്തിനൊപ്പം ദുല്‍ഖര്‍ ചിത്രം സിഐഎ തിയറ്ററിലെത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. 

ഏപ്രില്‍ ഏഴിന് സിഐഎ തിയറ്ററിലെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. മോഹന്‍ലാല്‍ ചിത്രമായ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സും അന്നേ ദിവസമാണ് റിലീസ് ചെയ്യുന്നത്. പിന്നീടാണ് ചിത്രത്തിന്റെ റിലീസ് മെയ് അഞ്ചിലേക്ക് മാറ്റിയത്.

കമ്യൂണിസ്റ്റ് അനുഭാവിയായ അജി മാത്യും കോട്ടയം സ്വദേശിയുടെ വേഷത്തിലാണ് ദുല്‍ഖറെത്തുന്നത്. അഞ്ച് സുന്ദരികളിലെ കുള്ളന്റെ മകന്‍ എന്ന ഹൃസ്വ ചിത്രത്തിന് ശേഷം ദുല്‍ഖറിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമാണ് കോമറേഡ് ഇന്‍ അമേരിക്ക (സിഐഎ). അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണവും.

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന കോമറേഡ് ഇന്‍ അമേരിക്ക എന്ന സിഐഎ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ള നായകന്റെ കഥയാണെന്നാണ് പ്രതീക്ഷിക്കുന്നത്. നിവിന്‍ പോളിയുടെ സഖാവിനോപ്പം ചിത്രം തിയറ്ററിലെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. സഖാവ് ഏപ്രില്‍ 15നാണ് റിലീസ് ചെയ്യുന്നത്.

കടല്‍ കടന്നൊരു മാത്തുക്കുട്ടിക്ക് ശേഷം രഞ്ജിത്ത് മമ്മുട്ടിയെ നായകനാക്കി ഒരുക്കുന്ന പുത്തന്‍പണം വിഷു ചിത്രമായി ഏപ്രില്‍ ഏഴിന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചത്. വിഷുവിന് രണ്ട് മമ്മുട്ടി ചിത്രങ്ങള്‍ അടുത്തടുത്ത് എത്തുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകരും. ചിത്രം മെയ് പതിനൊന്നിലേക്ക് മാറ്റി.

വിഷുവിന് അല്ലെങ്കിലും ഒരാഴ്ചത്തെ വ്യത്യാസത്തില്‍ മമ്മുട്ടി ചിത്രവും ദുല്‍ഖര്‍ ചിത്രവും തിയറ്ററിലെത്തുകയാണ്. മമ്മുട്ടിയുടെ പുത്തന്‍പണം മെയ് പതിനൊന്നിനും ദുല്‍ഖറിന്റെ സിഐഎ മെയ് അഞ്ചിനും. ആദ്യമായിട്ടാണ് ഇരുവരുടേയും ചിത്രങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ തിയറ്ററിലെത്തുന്നത്.

വിഷു ചിത്രങ്ങളായി എത്തുന്നവയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് നാല് ചിത്രങ്ങളാണ്. ആദ്യം എത്തുന്നത് മമ്മുട്ടി ചിത്രമായ ദ ഗ്രേറ്റ് ഫാദറാണ്. മാര്‍ച്ച് 30നാണ് ചിത്രം എത്തുന്നത്. ഏപ്രില്‍ ഒന്നിന് ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരവും ഏപ്രില്‍ ഏഴിന് മേജര്‍ രവി മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സും തിയറ്ററിലെത്തും. നിവിന്‍ പോളി ചിത്രം സഖാവ് ഏപ്രില്‍ 15നും റിലീസിനെത്തും.

English summary
Dulquer Salman is not ready for Vishu release. Most awaiting movie CIA will release on May 5. Nivin Pauly's Sakhavu will release on April 15.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam