Dulquer: പ്രേക്ഷകർ കാത്തിരുന്ന സോളോയിലെ ആ ഗാനം വന്നെത്തി!! സീതാ കല്യാണം... വീഡിയോ കാണാം
പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ഗാനമായിരുന്നു സീതകല്യാണം എന്ന ഗാനം.
ദുൽഖർ സൽമ്മാന്റെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു സോളോ. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ പ്രേക്ഷകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ഗാനമായിരുന്നു സീതകല്യാണം എന്ന ഗാനം. പാട്ടിന്റെ വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. സിനിമ പുറത്തിറങ്ങി ഏറെ നാളുകൾക്ക് ശേഷമാണ് പാട്ടിന്റെ വീഡിയോ പുറത്തു വരുന്നത്.

ആദ്യമേ തന്നെ പാട്ട് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. പ്രേക്ഷകരെ മറ്റൊരു തലത്തിലേയ്ക്ക് കൊണ്ടു പോകാൻ ഈ ഗാനത്തിനു കഴിഞ്ഞിരുന്നു. ബ്രഹ്മണ വിവാഹ പശ്ചാത്തലമാണ് ഗാനമൊരുങ്ങുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് രേണുക അരുണും സൂരജും ചേര്‍ന്നാണ്. ഇതിനോടകം തന്നെ പാട്ടിൽ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്.
സോളേ എന്ന ചിത്രം ഒരു പിടി മനോഹരമായ ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തെ ഒരു സംഗീതോത്സവം എന്നു വിശേഷിപ്പിക്കാം. മലയാളം , തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 22 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്തമായ നാല് വേഷങ്ങളില്‍ എത്തുന്ന നാലു കഥ പറയുന്ന ചിത്രമാണ് സോളോ . അജോയ് നമ്പ്യാരാണ് സംവിധാനം ചെയ്തിരിക്കുന്നത്
സോളോ വീഡിയോ കാണാം


Click it and Unblock the Notifications











