തന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ഭാര്യയാണെന്ന് ദുല്‍ഖര്‍
മലാളത്തിലെ ഗുഡ് ലുക്ക് മെഗാസ്റ്റാറിന്റെ ഗുഡ് ലുക്ക് മകനാണ് ദുല്‍ഖര്‍ സല്‍മാന്‍. അപ്പോള്‍ ആ പാരമ്പര്യം കാത്തു സൂക്ഷിക്കാതെ പറ്റുമോ. കേരളത്തിലെ ഏറ്റവും ആകര്‍ഷണമുള്ള പുരഷന്‍ ദുല്‍ഖര്‍ സല്‍മാനാണെന്നാണ് കൊച്ചി ടൈംസിന്റെ കണ്ടെത്തല്‍. തുടര്‍ച്ചയായി അത് രണ്ടാം തവണയാണ് ദുല്‍ഖറിനെ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി തിരഞ്ഞെടുക്കുന്നത്.
എന്താണ് ഈ ലക്കിന്റെ രഹസ്യം എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ലെന്നായിരുന്നു ദുല്‍ഖറിന്റെ ആദ്യ പ്രതികരണം. താന്‍ അത്ര വലിയ ആകര്‍ഷണമാണെന്നൊന്നും തോന്നുന്നില്ല. അങ്ങനെയെങ്കില്‍ ആ ക്രെഡിറ്റ് ഭാര്യയ്ക്കുള്ളതാണ്.

മുടി വെട്ടി ഒതുക്കാനും ഷേവ് ചെയ്യാനും ലുക്ക് നിലനിര്‍ത്താനും ഭാര്യ എപ്പോഴും പറയുമത്രെ. അതുകൊണ്ടാവാം താന്‍ ഏറ്റവും ആകര്‍ഷണമുള്ള പുരുഷനായി തിരഞ്ഞെടുക്കപ്പെട്ടതെന്നാണ് ദുല്‍ഖറിന്റെ പക്ഷം.
സൗന്ദര്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ വാപ്പച്ചി മമ്മൂട്ടിയില്‍ നിന്ന് ടിപ്‌സ് സ്വീകരിക്കാറുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ഒരിക്കലും തനിയ്ക്ക് വാപ്പച്ചിയെ പോലെ ആകാന്‍ കഴിയില്ലെന്നായിരുന്നു താര പുത്രന്റെ പ്രതികരണം. കഠിനമായി പരിശ്രമിക്കുന്ന ആളാണ് വാപ്പച്ചി. അതുപോലെയൊക്കെ ചെയ്യണം എന്നുണ്ട്. പക്ഷെ എനിക്കതുപോലെ ചെയ്യാന്‍ ആകാന്‍ കഴിയുമെന്ന് തോന്നുന്നില്ല- ദുല്‍ഖര്‍ പറഞ്ഞു.


Click it and Unblock the Notifications