മമ്മൂട്ടിയുടെ പ്രശസ്തി അറിയാതെയാണ് സുറുമിയും ഞാനും വളര്‍ന്നത്.. സിനിമയില്‍ എത്തിയപ്പോള്‍ അത് മാറി!
Recommended Video

മമ്മൂട്ടിയുടെ പിന്നാലെയാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലേക്ക് കടന്നുവന്നത്. മെഗാസ്റ്റാറിന്റെ മകന്‍ എന്ന ഇമേജ് തുടക്കത്തില്‍ സഹായകമായിരുന്നുവെങ്കിലും പിന്നീട് തന്റേതായ ഇടം നേടിയെടുക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയിലാണ് താരം അന്യഭാഷകളിലേക്ക് കടക്കുന്നത്.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും പ്രവേശിച്ചിരിക്കുകയാണ് ദുല്‍ഖര്‍. സാവിത്രിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന മഹാനദിയിലൂടെയാണ് താരം തെലുങ്കിലേക്ക് ചേക്കേറിയത്. ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഡിക്യു ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്.

സിനിമയില്‍ വരുമ്പോള്‍ അത് സഹായകമായി
മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജ് സിനിമയില്‍ വരുമ്പോള്‍ ഏറെ സഹായകമായെന്ന് ദുല്‍ഖര്‍ പറയുന്നു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു ഡിക്യു.

സ്വന്തമായ ഇടം കണ്ടെത്തുന്നു
സിനിമയിലായാലും ജീവിതത്തിലായാലും മമ്മൂട്ടിയുടെ താരപദവി ഉപയോഗിക്കാതെയാണ് താന്‍ മുന്നേറുന്നതെന്ന് താരപുത്രന്‍ പറയുന്നു.

മമ്മൂട്ടിയുടെ മകനാണെന്ന് പലര്‍ക്കും അറിയില്ലായിരുന്നു
മമ്മൂട്ടിയുടെ മകനാണ് താനെന്ന കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. പിതാവിന്റെ താരപദവി ഉപയോഗിക്കാതെയാണ് താനും സഹോദരിയും വളര്‍ന്നുവന്നതെന്ന് താരം പറയുന്നു.

പ്രശസ്തി അറിയിക്കാതെ വളര്‍ത്തി
സിനിമയില്‍ അഭിനയിക്കുന്നതിനും മുന്‍പേ തന്നെ താരമായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. എന്നാല്‍ തങ്ങളുടെ താരപ്രഭ മക്കളെ സ്വാധീനിക്കരുതെന്ന കാര്യത്തില്‍ മമ്മൂട്ടിക്ക് നിര്‍ബന്ധ ബുദ്ധിയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വാപ്പച്ചിയുടെ പ്രശസ്തി അറിയിക്കാതെയാണ് തന്നെയും സഹോദരിയെയും വളര്‍ത്തിയത്.

കഠിനാധ്വാനത്തിന്റെ ഫലം
മമ്മൂട്ടിയുടെ മകനായാണ് തുടങ്ങിയതെങ്കിലും പിന്നീട് തന്റേതായ ഇടം കണ്ടെത്തി മാറി സഞ്ചരിക്കാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. താരപുത്രന്‍മാരില്‍ മികച്ച മുന്നേറ്റം നടത്തിയാണ് ഈ താരം മുന്നേറുന്നത്.

വ്യത്യസ്തതയുള്ള വേഷം
പ്രേക്ഷകര്‍ കണ്ടു മടുത്ത തരത്തിലുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെടാന്‍ താല്‍പര്യമില്ലെന്ന് താരം പറയുന്നു. ഭാഷയുടെ അതിര്‍ വരമ്പുകളില്ലാതെ സിനിമയില്‍ അഭിനയിക്കാനാണ് താല്‍പര്യം.

ഹിന്ദി പഠിക്കുന്നു
ദുല്‍ഖര്‍ ബോളിവുഡില്‍ അരങ്ങേറുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്. ഹിന്ദിയിലുള്ള പരിഞ്ജാനം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.


Click it and Unblock the Notifications