»   » ആദ്യം മമ്മൂട്ടിയുടെ ഭാര്യ ഇനി ദുല്‍ഖറിന്റെ നായിക

ആദ്യം മമ്മൂട്ടിയുടെ ഭാര്യ ഇനി ദുല്‍ഖറിന്റെ നായിക

Posted By:
Subscribe to Filmibeat Malayalam
Reenu Mathews
അമല്‍ നീരദിന്റെ അഞ്ച് സുന്ദരികള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അമല്‍ നീരദിന് പുറമെ അന്‍വര്‍ റഷീദ്, ആഷിക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എ്ന്നിങ്ങനെ അഞ്ച് സംവിധായകര്‍ ഒരുക്കുന്ന അഞ്ച് ചെറുചിത്രങ്ങളുടെ സമാഹാരമാണ് അഞ്ച് സുന്ദരികള്‍. ഇതില്‍ സമീറും ഷൈജു തങ്ങളുടെ സിനിമകള്‍ പൂര്‍ത്തിയാക്കിയി കഴിഞ്ഞു.

ഇനി അമല്‍ നീരദിന്റെ ഊഴമാണ്. ഈ ചിത്രത്തില്‍ നായകനാവുന്നത് ദുല്‍ഖര്‍ സല്‍മാനെന്നതാണ് പുതിയ വിശേഷം. ഇതുമാത്രമല്ല, പുതുമുഖമായ റീനു മാത്യൂസ് ദുല്‍ഖര്‍ ചിത്രത്തില്‍ നായികയാവുന്നതാണ് മറ്റൊരു കൗതുകം.

റീനു മാത്യൂസ് ആരെന്നല്ലേ, ഇമ്മാനുവില്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന താരം തന്നെ. മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന ഇമ്മാനുവലിന്റെ ഭാര്യകഥാപാത്രമായതിന് ശേഷം ദുല്‍ഖര്‍ ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് റീനു എത്തുന്നതെന്ന് ചുരുക്കം. പുതുമുഖമായ ജിനു ബെനും ്പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സാധാരണ പ്രണയസിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും അഞ്ച് സുന്ദരികളെന്ന് ചിത്രത്തിന്റെ നിര്‍മാതാവെന്ന് അമല്‍ നീരദ് പറയുന്നു. ഒരു പഴയ ചൈനീസ് നാടോടിക്കഥയാണ് സിനിമയുടെ ആധാരം. ഈ കഥയെ കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചുനടുകയാണ് സംവിധായകന്‍.

English summary
Amal is getting ready with his part. Interestingly, after playing Mammootty's wife in Lal Jose's Immanuel, debutant actress Reenu Mathews will share screen space with his son, Dulquer Salmaan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam