»   » 'പറവ' ദുല്‍ഖറിന്റെ അല്ല! തന്റെ കഥാപാത്രത്തേക്കുറിച്ചുള്ള സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍...

'പറവ' ദുല്‍ഖറിന്റെ അല്ല! തന്റെ കഥാപാത്രത്തേക്കുറിച്ചുള്ള സസ്‌പെന്‍സ് പൊളിച്ച് ദുല്‍ഖര്‍...

By: Karthi
Subscribe to Filmibeat Malayalam
പറവ: ആ സസ്പെന്‍സ് ദുല്‍ഖര്‍ പൊളിച്ചു | Filmibeat Malayalam

ഓണത്തിന് തിയറ്ററിലെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പറവ. സഹ സംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിര്‍ സംവിധാനം ചെയ്യുന്ന പറവ സെപ്തംബര്‍ 21ന് തിയറ്ററിലേക്ക് എത്തുകയാണ്. ഷെയ്ന്‍ നീഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും എത്തുന്നു. ദുല്‍ഖര്‍ ചിത്രം എന്ന നിലയിലേക്ക് പ്രേക്ഷകര്‍ കാത്തിരിക്കുന്ന പറവയിലെ തന്റെ കഥാപാത്രത്തിന്റെ സസ്‌പെന്‍സ് പുറത്ത് വിട്ടിരിക്കുകയാണ്  ദുല്‍ഖര്‍. 

ദേ 'പുള്ളിക്കാരന്‍' പിന്നേം തള്ളുന്നു... ഇക്കുറി കളക്ഷനിലല്ല, അതുക്കും മേലേ! തള്ളി തള്ളി ഇതെങ്ങോട്ടാ...

parava

ചിത്രത്തിന്റെ പോസ്റ്ററുകളില്‍ ദുല്‍ഖറിന് പ്രാധാന്യം നല്‍കിയിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തന്റെ കഥാപാത്രത്തേക്കുറിച്ച് പ്രേക്ഷകരോട് വെളിപ്പെടുത്താന്‍ ദുല്‍ഖര്‍ തയാറായാത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും താരം കുറിച്ചു. ചിത്രത്തില്‍ ആകെ 25 മിനിറ്റുകള്‍ മാത്രമേ തന്റെ കഥാപാത്രത്തിന്റെ സാന്നിദ്ധ്യമുള്ളു. ഈ ത്രില്ലിംഗ് ചിത്രത്തില്‍ അഞ്ച് മിനിറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കിലും സന്തോഷത്തോടെ ചെയ്യുമായിരുന്നെന്നും ദുല്‍ഖര്‍ പറയുന്നു.

യുഎഇയിലെ ഓണം മോഹന്‍ലാലിനൊപ്പം! മൈക്കിള്‍ ഇടിക്കുളയ്ക്ക് മാസ് തുടക്കം, കണക്കുകള്‍ ഇങ്ങനെ...

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിക്കുന്നത്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചില ആക്ഷന്‍ സീനുകളാണ് യുഎ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണമായതെന്നും ദുല്‍ഖര്‍ പറയുന്നു. 

ദുല്‍ഖറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Dulquer Salmaan revealing the suspense of his character in Soubin Sahir's Parava.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam