എബിസിഡി ടീം വീണ്ടും വരുന്നു
പ്രമുഖ തമിഴ് സംവിധായകനായ മണിരത്‌നത്തിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിലും, മലയാളത്തില്‍ വ്യത്യസ്തതകള്‍ കൊണ്ട് പരീക്ഷണം നടത്തുന്ന സംവിധായകന്‍ അമല്‍ നീരദിന്റെ പുതിയ ചിത്രത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ അടുത്തതായി അഭിനയിക്കുന്നതെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.
സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി ഹിറ്റാകുമ്പോള്‍ ദുല്‍ഖറിനും ഡിമാന്റ് കൂടുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായ ദുല്‍ഖര്‍ സല്‍മാന്‍ മറ്റൊരു ചിത്രത്തിലൂടെ കരാറൊപ്പിട്ടിട്ടുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്ന വിവരം.

'എബിസിഡി' എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണത്രെ നായകന്‍. 'അമേരിക്കന്‍ ബോണ്‍ കണ്‍ഫൂസ്ഡ് ഡേസി' എന്ന 'എബിസിഡി'യിലൂടെ യൂത്തിന് പുരിയ ഒരു സന്ദേശം നല്‍കുകയായിരുന്നു ഈ കൂട്ടുകെട്ട്.
പുതിയ ചിത്രത്തിന്റെ നായികയെയോ മറ്റ് താരനിരയെയോ കുറിച്ച് അറിവായിട്ടില്ല. എബിസിഡിയുടെ മറ്റൊരു രൂപമാകും പുതിയ ചിത്രമെന്നാണ് അറിയുന്നത്. ഫെബ്രുവരിയില്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും.
ഇപ്പോള്‍ കമലിന്റെ മകന്‍ ജാനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന '100 ഡെയ്‌സ് ഓഫ് ലവ്' എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. നിത്യാ മേനോനാണ് നായിക. മണിരത്‌നത്തിന്റെ ചിത്രത്തിന്റെ ചിത്രീകരണവും തുടങ്ങി.


Click it and Unblock the Notifications











