ചാര്‍ലി കണ്ട് വിഷാദ രോഗത്തില്‍നിന്ന് മുക്തനായി!മകന് ദുല്‍ഖര്‍ സല്‍മാനെന്ന് പേരിട്ട് ബംഗ്ലാദേശുകാരന്‍
മലയാളികള്‍ക്കെന്ന പോലെ മറ്റു ഭാഷകളിലെ പ്രേക്ഷകര്‍ക്കും ഇഷ്ടമുളള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കുഞ്ഞിക്കയുടെ സിനിമകള്‍ എപ്പോള്‍ ഇറങ്ങിയാലും എല്ലാവരും അത് ആഘോഷമാക്കാറുണ്ട്. ഒന്നിനൊന്ന് മികച്ച ചിത്രങ്ങള്‍ ചെയ്തായിരുന്നു ദുല്‍ഖര്‍ ആരാധകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. മലയാളത്തില്‍ നിന്ന് തമിഴും തെലുങ്കും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തിനില്‍ക്കുകയാണ് ദുല്‍ഖര്‍.
താരത്തോടുളള ആരാധകരുടെ ഇഷ്ടം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ദുല്‍ഖറിന്റെ സിനിമകള്‍ ഇറങ്ങുമ്പോഴെല്ലാം വലിയ സ്വീകരണം നല്‍കിയാണ് ഇവരെല്ലാം താരത്തോടുളള ആരാധന വെളിപ്പെടുത്താറുളളത്. കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും കുഞ്ഞിക്കയ്ക്ക് ആരാധകര്‍ നിരവധിയുണ്ട്. ഇത്തവണ ബംഗ്ലാദേശില്‍ നിന്നുമുളള ഒരു ദുല്‍ഖര്‍ ആരാധകന്റെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ചാര്‍ലി എന്ന സിനിമ
ദുല്‍ഖര്‍ സല്‍മാന്റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായിരുന്നു ചാര്‍ലി. മാര്‍ട്ടിന്‍ പ്രകാട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയിലെ പ്രകടനത്തിനായിരുന്നു ദുല്‍ഖറിന് മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഒരു ഫീല്‍ഗുഡ് സിനിമയായിരുന്ന ചാര്‍ലി ആരാധകരും പ്രേക്ഷകരും ഒന്നടങ്കം നെഞ്ചോടു ചേര്‍ത്തൊരു ചിത്രമായിരുന്നു. ഒപ്പമുളളവര്‍ക്കെല്ലാം പോസിറ്റീവ് എനര്‍ജി പകരുന്ന ദുല്‍ഖറിന്റെ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

ബംഗ്ലാദേശി ആരാധകന്‍
ചാര്‍ലി കണ്ട് വിഷാദ രോഗത്തില്‍ നിന്നും മുക്തനായ ഒരു ദുല്‍ഖര്‍ ആരാധകന്റെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. ബംഗ്ലാദേശ് സ്വദേശിയായ സെയ്ഫുദ്ദീന്‍ ഷകീല്‍ എന്നയാളായിരുന്നു ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ഞങ്ങളുടെ നാട്ടില്‍ ഒരാള്‍ ദുല്‍ഖറിന്റെ ചാര്‍ലി കണ്ട് വിഷാദ രോഗത്തില്‍നിന്നും മുക്തനായി. മകന് ദുല്‍ഖര്‍ സല്‍മാനെന്ന് പേരിടുകയും ചെയ്തു.ഇവിടെ നിങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്. ഇങ്ങനെയായിരുന്നു സെയ്ഫുദ്ദീന്‍ ട്വിറ്ററില്‍ കുറിച്ചത്.

ദുല്‍ഖറിന്റെ മറുപടി
തുടര്‍ന്ന് തന്നെ ടാഗ് ചെയ്തുളള ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ദുല്‍ഖറിന്റെ മറുപടി ട്വീറ്റും എത്തിയിരുന്നു. ആരാധകന് നന്ദിയറിയിച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്. ബംഗ്ലാദേശിലെ എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹം.കോളേജ് സമയത്ത് എനിക്ക് ഏറെ ബംഗ്ലാദേശി സുഹൃത്തുക്കളുണ്ടായിരുന്നു. അവരുമായുളള അടുപ്പം ഇപ്പോഴും സൂക്ഷിക്കുന്നു. ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റ് കാണൂ

കരിയറില്‍ വഴിത്തിരിവായ ചിത്രം
2015ല്‍ പുറത്തിറങ്ങിയ ചാര്‍ലി ദുല്‍ഖറിന്റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങളിലൊന്നായിരുന്നു. പാര്‍വ്വതി നായികയായി എത്തിയ ചിത്രത്തില്‍ അപര്‍ണ ഗോപിനാഥ്, നെടുമുടി വേണു,കല്‍പ്പന,ടൊവിനോ തോമസ്,സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.ഉണ്ണി ആറിന്റെ കഥയില്‍ ഒരുങ്ങിയ ചിത്രം പ്രമേയം കൊണ്ടും ദുല്‍ഖറിന്റെ മികച്ച പ്രകടനം കൊണ്ടുമായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.


Click it and Unblock the Notifications











