»   »  ദുല്‍ഖറിന്റെ വീട് നസ്‌റിയയ്ക്ക് നഴ്‌സറി പോലെയാണെന്ന്

ദുല്‍ഖറിന്റെ വീട് നസ്‌റിയയ്ക്ക് നഴ്‌സറി പോലെയാണെന്ന്

Posted By: Rohini
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റ കുടുംബവുമായി ഫഹദാഫ് ഫാസിലിനും ഭാര്യ നസ്‌റിയ നസീമിനും സിനിമയ്ക്കപ്പുറത്തെ ബന്ധമാണ്. ദുല്‍ഖറിന്റെ ഭാര്യയും നസ്‌റിയയും അടുത്ത സുഹൃത്തുക്കളുമാണ്. ഭര്‍ത്താക്കന്മാരുടെ കൈയ്യില്‍ നിന്ന് പണവും വാങ്ങി ഷോപ്പിങിന് പോകുന്ന ഇരുവരെയും മമ്മൂട്ടി കളിയാക്കിയ കാര്യം അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ നസ്റിയ തന്നെ വെളിപ്പെടുത്തിയിരുന്നു.

ദുല്‍ഖറിന്റെ ഭാര്യയ്‌ക്കൊപ്പം കറങ്ങി നടക്കുന്ന നസ്‌റിയയോട് മമ്മൂട്ടി പറഞ്ഞ കമന്റ്?

ഇപ്പോഴിതാ നസ്‌റിയയുടെയും ദുല്‍ഖറിന്റെ ഭാര്യ അമാല സൂഫിയയുടെയും സൗഹൃദത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാനും പറയുന്നു. മിക്ക ദിവസങ്ങളിലും നസ്‌റിയ ദുല്‍ഖറിന്റെ വീട്ടില്‍ വരുമത്രെ. നസ്‌റിയയും ഫഹദും പുതിയായി എടുക്കുന്ന ഫഌറ്റിന്റെ ഇന്റീരിയല്‍ ചെയ്യാന്‍ അവരെ സഹായിക്കുന്നത് അമാലുവാണ്. ഇതിന്റെ ഷോപ്പിങിനായുള്ള കറക്കാണത്രെ മിക്ക ദിവസങ്ങളിലും നസ്‌റിയയും അമാലും.

 nazriya-dulquar-salmaan

എല്ലാ ദിവസവും ഫഹദ് നസ്‌റിയയെ ദുല്‍ഖറിന്റെ വീട്ടില്‍ കൊണ്ടുവിടും. വൈകിട്ട് വിളിച്ചു കൊണ്ട് പോകും. നസ്‌റിയയ്ക്ക് തങ്ങളുടെ വീട് നഴ്‌സറി പോലെയാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. അത് വളരെ രസകരമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഇവര്‍ ഒരു ഗ്യാങ് ആണ്. വാട്‌സാപ്പില്‍ ഇവര്‍ക്കൊരു ആക്ടീവായ ഗ്രൂപ്പും ഉണ്ടത്രെ.

-
-
-
-
English summary
Dulquer revealed that Nazriya comes to their home on an almost daily basis and said that Mammootty calls their home a nursery for Nazriya.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam