»   » ന്യൂജനറേഷനോട് ദുല്‍ഖറിന് ഇത്ര കലിപ്പ് എന്തായിരിക്കും?

ന്യൂജനറേഷനോട് ദുല്‍ഖറിന് ഇത്ര കലിപ്പ് എന്തായിരിക്കും?

Posted By: AkhilaKS
Subscribe to Filmibeat Malayalam

കുട്ടികളെ വഴി തെറ്റിക്കുന്ന സിനിമകള്‍ ഇറക്കുന്നു എന്ന് പറഞ്ഞ് ന്യൂജനറേഷന്‍ സിനാമാക്കാര്‍ക്ക് ഇപ്പോള്‍ ഒരു ചീത്ത പേരുണ്ടായിട്ടുണ്ട്. പക്ഷേ എന്ത് ചെയ്യാന്‍, ന്യൂജനറേഷന്‍ ടച്ചുള്ള സിനിമകള്‍ ചെയ്താലേ ഇപ്പോള്‍ സിനിമ വിജയിക്കൂ എന്ന അവസ്ഥയാണ്. അതുക്കൊണ്ട് തന്നെ സിനിമാക്കാര്‍ ന്യൂജനറേഷന്‍ ടച്ച് വരുത്താന്‍ പല തന്ത്രങ്ങളും ഉപയോഗിക്കുന്നു. ഇപ്പോഴിതാ ദുല്‍ഖറിനെ നായകനാക്കി ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവി ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പേരെന്താണെന്നോ?

ന്യൂജനറേഷനോട് ദുല്‍ഖറിന് ഇത്ര കലിപ്പ് എന്തായിരിക്കും?

ന്യൂജനറേഷന്‍ സിനിമകള്‍ ഇഷ്ടപ്പെടുന്ന സിനിമകള്‍ കാണാനേ ആളുള്ളു എന്ന സ്ഥിതിക്ക്, പേരിലെങ്കിലും ഒരു ന്യൂജനറേഷന്‍ ടച്ച് കിടക്കട്ടെ എന്ന തീരുമാനത്തിലാണ് സംവിധായകര്‍. ദുല്‍ഖറിനെ നായകനാക്കി സംവിധായകന്‍ രാജീവ് രവി ഒരുക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, പേര് കലിപ്പാണോ എന്ന് ചില അടക്കം പറച്ചിലുകളുണ്ട്‌
.

ന്യൂജനറേഷനോട് ദുല്‍ഖറിന് ഇത്ര കലിപ്പ് എന്തായിരിക്കും?

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്നന ചാര്‍ലി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സെപ്തംബര്‍ 18ന് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകും. അതിന് ശേഷമാണ് പുതിയ ചിത്രത്തലിലേക്ക് കടക്കുക.

ന്യൂജനറേഷനോട് ദുല്‍ഖറിന് ഇത്ര കലിപ്പ് എന്തായിരിക്കും?

കൊച്ചി അധോലോകത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം.

ന്യൂജനറേഷനോട് ദുല്‍ഖറിന് ഇത്ര കലിപ്പ് എന്തായിരിക്കും?

ഫഹദിനെ നായകാനാക്കി ചെയ്ത അന്നയും റസൂലും എന്ന ചിത്രമായിരുന്നു രാജീവ് രവിയുടെ ആദ്യ ചിത്രം. പിന്നീട് ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രം ചെയ്തു. മൂന്നാമത്തെ ചിത്രമാണ് കലിപ്പ്.

English summary
Rajeev Ravi, who is also a National Award-winning cinematographer, the upcoming Dulquer starrer will be his third film as a director.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam