ദുല്‍ഖര്‍ സല്‍മാന്‍ അറിയാതെ ഫോട്ടോ പകര്‍ത്തി അമാല്‍ സൂഫിയ! ചിത്രം കണ്ട താരം ചെയ്തതോ ഇങ്ങനെയും!
യുവതാരനിരയിലെ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കുന്നയാളാണ്. വ്യത്യസ്തമായ ലുക്കിനായി കടുത്ത പരിശ്രമങ്ങളും താരം നടത്താറുണ്ട്. ശരീരഭാരം കുറയ്ക്കുകയും കൂട്ടുകയുമൊക്കെ ചെയ്യാറുണ്ട് ഈ താരപുത്രന്‍. ലോക് ഡൗണ്‍ സമയത്തും ഫിറ്റ്‌നസ് നിലനിര്‍ത്തുന്നുണ്ട് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് ആരാധകരുമായി സംവദിക്കാനെത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. നിരവധി സിനിമകളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയായിരുന്നു ദുല്‍ഖര്‍ വീട്ടിലേക്ക് തിരിച്ചെത്തിയത്. സഹോദരിയും കുടുംബവും വീട്ടിലുണ്ടെന്നും എല്ലാവരും ചേര്‍ന്നുള്ള നിമിഷങ്ങള്‍ മനോഹരമാണെന്നും താരം പറഞ്ഞിരുന്നു. മറിയത്തിനൊപ്പമുള്ള കളികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താനറിയാതെ വീട്ടിനുള്ളില്‍ നിന്നും ഭാര്യ പകര്‍ത്തിയ ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ദുല്‍ഖര്‍ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയാണ് ഇതേക്കുറിച്ച് പറഞ്ഞത്. ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് ഉമ്മച്ചിക്കൊപ്പം അടുക്കളയില്‍ പാചക പരീക്ഷണങ്ങളുമായും ദുല്‍ഖര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് വര്‍ക്കൗട്ടിനെക്കുറിച്ച് വാചാലനായി എത്തിയത്. ദിവസേന വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതോടെയാണ് പല താരങ്ങളും ഇതേറ്റുപിടിച്ചത്. എല്ലാവരും വീട്ടിനുള്ളില്‍ സുരക്ഷിതരായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. തന്‍രെ പ്രണയകഥയെക്കുറിച്ച് പറഞ്ഞും താരമെത്തിയിരുന്നു.

അമേരിക്കയിലെ പഠനത്തിന് ശേഷം വിവാഹം ആലോചിക്കുന്നതിനിടയിലായിരുന്നു അമാലിന്റെ കാര്യത്തെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞത്. ഇതേക്കുറിച്ച് പറഞ്ഞതിന് ശേഷം ചെല്ലുന്നിടത്തെല്ലാം അവളെ കാണുമായിരുന്നു. ദിവ്യമായ എന്തോ ഒന്ന് ഉള്ളതായി തോന്നുകയായിരുന്നു. ഈ പെണ്‍കുട്ടിയെത്തന്നെയാണ് വിവാഹം കഴിക്കേണ്ടത് എന്ന് തോന്നുകയായിരുന്നു അന്ന്. ഇതിന് ശേഷം പ്രണയം പറയുകയും വീട്ടുകാര്‍ അതാലോചിച്ച് നടത്തുകയുമായിരുന്നുവെന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.
ആരാധികമാരുടെ കാര്യത്തെക്കുറിച്ച് പറഞ്ഞ് അമാല്‍ വഴക്കടിക്കാറുണ്ടോയെന്ന ചോദ്യവും താരത്തിന് നേരെ ഉയര്‍ന്നിരുന്നു. അങ്ങനെയൊരു പ്രശ്‌നവും ഇല്ലെന്നായിരുന്നു താരം പറഞ്ഞത്. എനിക്ക് വേണ്ടി കമന്റിടാനായി ചിലപ്പോള്‍ ഞാനവളോട് പറയാറുണ്ടെന്നുമായിരുന്നു താരം പറഞ്ഞത്. നായികമാരുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്നതിലൊന്നും ഭാര്യയ്ക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Click it and Unblock the Notifications