മമ്മൂട്ടിക്കും ദുല്‍ഖറിനും ഒരുപോലെ പ്രയാസമുള്ള കാര്യം അത്! മറിയത്തിന്‍റെ ഇഷ്ടങ്ങള്‍ ഇതൊക്കെയാണ്!
വീണ്ടുമൊരു ഫാദേഴ്‌സ് ഡേ എത്തിയിരിക്കുകയാണ്. താരങ്ങളെല്ലാം അച്ഛനെക്കുറിച്ച് വാചാലരായി എത്തിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയെക്കുറിച്ചും മകളായ മറിയം അമീറ സല്‍മാനെക്കുറിച്ചും വാചാലനായത്.
ഇരുവരും ഒരുമിച്ചുള്ള സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പതിവ് പോലെ തന്നെ ഇത്തവണയും അതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ടായിരുന്നു. മനസ്സില്‍ ഇന്നും താനൊരു പുതുമുഖമാണ്. വാപ്പച്ചി ചെയ്യുന്ന പോലെയുള്ള മാസ് കഥാപാത്രങ്ങള്‍ കണ്ട് കൈയ്യടിക്കാനും ആര്‍പ്പുവിളിക്കാനും ഇഷ്ടമാണ്. എന്നാല്‍ അത്തരം വേഷങ്ങള്‍ തന്നില്‍ ഭദ്രമായിരിക്കുമോയെന്നറിയില്ലെന്ന് താരം പറയുന്നു.
വാപ്പച്ചിക്കൊപ്പമുള്ള സിനിമയെക്കുറിച്ച് കുറേക്കാലമായി എല്ലാവരും ചോദിക്കുന്നു. അത്തരത്തിലൊരു സിനിമ ചര്‍ച്ചയിലില്ലെന്ന സ്ഥിരം മറുപടിയാണ് ഇപ്പോഴും ദുല്‍ഖര്‍ നല്‍കിയത്. ഷൂട്ടിംഗ് കഴിഞ്ഞ തിരികെ വീട്ടിലേക്കെത്തിയാല്‍ താനും വാപ്പച്ചിയും സിനിമയെക്കുറിച്ച് സംസാരിക്കാറില്ലെന്നും ദുല്‍ഖര്‍ പറയുന്നു. ഷൂട്ടിന് ശേഷവും സിനിമ തന്നെ സംസാരിക്കാന്‍ രണ്ടാള്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്വയം വിലയിരുത്തിയായിരിക്കണം മുന്നോട്ട് പോവേണ്ടതെന്ന നിര്‍ദേശം തന്നത് അദ്ദേഹം തന്നെയാണ്.
Recommended Video

വാപ്പച്ചിയുടെ സിനിമകളില്‍ ഏതാണ് പ്രിയപ്പെട്ടത് എന്ന് ചോദിച്ചാല്‍ ശരിക്കും കുഴങ്ങിപ്പോവും. പേരന്‍പയും യാത്രയുമൊക്കെ ഏറെ ആസ്വദിച്ച് കണ്ട് ചിത്രമാണ്. യുഎസിലേക്ക് ഉപരിപഠനത്തിനായി പോയപ്പോള്‍ ദളപതിയുടെ സിഡിയും ബാഗിലുണ്ടായിരുന്നു. ദുബായിലായിരുന്ന സമയത്ത് ബിഗ് ബിയിലായിരുന്നു ക്രേസ്. അഴകിയ രാവണനും തന്റെ പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റിലുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.
ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാറാണ് പതിവ്. മറിയത്തിനൊപ്പമിരുന്ന് കാര്‍ട്ടൂണ്‍ കാണലാണ് പ്രധാന വിനോദങ്ങളിലൊന്ന്. യൂട്യൂബില്‍ വീഡിയോ കണ്ടിരിക്കും. ചിലതൊക്കെ ബോറടിപ്പിക്കാറുണ്ടെങ്കിലും ഒപ്പം ഇരിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു. പലപാട്ടുകളും മനപ്പാഠമാണ്. ഇടയ്‌ക്കൊക്കെ അത്തരത്തിലുള്ള കുഞ്ഞുപാട്ടുകള്‍ മനസ്സിലേക്ക് വരാറുണ്ട്.
മകള്‍ വന്നതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ദുല്‍ഖര്‍ എത്തിയിരുന്നു. ഷൂട്ടിംഗിനായി ദൂരേക്ക് പോവേണ്ടി വരുമ്പോള്‍ എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ കഴിയാനാവണേയെന്നാണ് ആഗ്രഹിക്കാറുള്ളത്. കുഞ്ഞുമറിയം വീട്ടിലുണ്ടെങ്കില്‍ വാപ്പച്ചിക്കും പുറത്ത് പോവാന്‍ മടിയാണെന്നും മകന്‍ പറഞ്ഞിരുന്നു. ഉപ്പൂപ്പയും വാപ്പച്ചിയും മാത്രമല്ല കുഞ്ഞുമറിയവും ഇതിനകം തന്നെ സെലിബ്രിറ്റിയായി മാറിക്കഴിഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications