»   » മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു !!

മകള്‍ വന്നതിനു ശേഷം അമാലില്‍ വന്ന മാറ്റത്തെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകരുടെ സ്വന്തം കുഞ്ഞിക്കയുടെ കുടുംബത്തിലെ കുഞ്ഞു രാജകുമാരിയെക്കുറിച്ച് അറിയാനും രാജകുമാരിയുടെ ഫോട്ടോ കാണാനുമാണ് ആരാധകര്‍ കാത്തിരുന്നത്.

പ്രണയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാത്തുവെക്കുന്ന താരത്തിന്റെ യഥാര്‍ത്ഥ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച് അറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ആകാംക്ഷയാണ്. വിവാഹ ശേഷമാണ് താരം സിനിമയിലേക്കെത്തിയത്.

മകളുടെ ജനനത്തെക്കുറിച്ച്

കുടുംബത്തിലെത്തിയ കുഞ്ഞു രാജകുമാരിയെക്കുറിച്ച് ദുല്‍ഖര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. ലോകത്തില്‍ വളരെയധികം സന്തോഷമുള്ള പിതാവാണെന്നും താരം കുറിച്ചിരുന്നു.

സിനിമയുടെ റിലീസിനൊപ്പം മകളുടെ ജനനവും

ദുല്‍ഖര്‍ സല്‍മാന് ഇരട്ടി മധുരവുമായാണ് മകളെത്തിയത്. സി ഐഎയുടെ റിലീസിങ്ങിനൊപ്പം തന്നെ ഈ സന്തോഷ വാര്‍ത്തയും ആരാധകരെ തേടിയെത്തി.

മകളുടേതെന്നമട്ടില്‍ ചിത്രം പ്രചരിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ രാജകുമാരിയാണെന്ന മട്ടില്‍ ഒരു കുഞ്ഞിന്‍രെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് വിശദീകരണവുമായി താരം തന്നെ രംഗത്തു വരികയായിരുന്നു.

പ്രണയത്തിന് വേണ്ടി സാഹസം നടത്തിയിട്ടില്ല

ജീവിതത്തില്‍ പ്രണയത്തിനു വേണ്ടി അത്രയധികം സാഹസങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് താരം പറയുന്നത്.എന്നാല്‍ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട പെണ്ണിനെയാണ് താന്‍ കല്ല്യാണം കഴിച്ചതെന്ന് താരം പറയുന്നു.

മകള്‍ ജനിച്ചതിനു ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താരം. കുഞ്ഞു രാജകുമാരിയെ ലഭിച്ച സന്തോഷ വിവരം ഫേസ് ബുക്കിലൂടെയാണ് ദുല്‍ഖര്‍ പങ്കുവെച്ചത്. മകള്‍ ജനിച്ചതിനു ശേഷമുള്ള അമാലിനോട് തനിക്ക് ബഹുമാനം കൂടിയെന്ന് താരം പറയുന്നു.

English summary
Dulquer Salmaan about his life after daughter's entry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam