»   » ഡിക്യു, കുഞ്ഞിക്ക എന്നൊക്കെ ആദ്യം വിളിച്ചതാരാണ് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

ഡിക്യു, കുഞ്ഞിക്ക എന്നൊക്കെ ആദ്യം വിളിച്ചതാരാണ് എന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ലേലേട്ടന്‍, മമ്മൂക്ക, കുഞ്ഞിക്ക എന്നൊക്കെ ആരാധകര്‍ താരങ്ങളെ വിളിയ്ക്കുന്നത് അവരുടെ മുഴുവന്‍ സ്‌നേഹവും ബഹുമാനവും പുറത്തെടുത്തുകൊണ്ടാണ്. ദുല്‍ഖര്‍ സല്‍മാനെ കുഞ്ഞിക്ക എന്ന് മാത്രമല്ല, ഡിക്യു എന്ന് വിളിക്കുന്നവരാണ് ഏറ്റവുമധികം.

യുവനടന്‍ ദുല്‍ഖറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് വെളിപ്പെടുത്തി ബോളിവുഡ് പ്രശസ്ത നടി!

ആരാണ് ദുല്‍കറിനെ ആദ്യമായി കുഞ്ഞിക്ക, ഡിക്യു എന്നൊക്കെ വിളിച്ചത്. ചോദ്യത്തിന് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഉത്തരം പറഞ്ഞു. ജോമോന്റെ സുവിശേങ്ങള്‍ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി ഗള്‍ഫിലെത്തിയ ദുല്‍ഖര്‍ ഹിറ്റ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.

കുഞ്ഞിക്ക എന്ന വിളി

കുഞ്ഞിക്ക എന്ന വിളിയെ കുറിച്ച് ചോദിച്ചപ്പോള്‍, 'എങ്ങനെയാണ് ആ പേര് വന്നതെന്നും എപ്പോഴാണ് അങ്ങനെ ആളുകള്‍ക്ക് വിളിക്കാന്‍ തുടങ്ങിയതെന്നും അറിയില്ല. ഏതായാലും ആ വിളിയില്‍ ഒരു പാട് സ്‌നേഹമുണ്ടെന്നറിയാം' എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.

ഡിക്യു എന്ന വിളിയ്ക്ക് പിന്നില്‍

മൂന്നിലോ നാലിലോ പഠിക്കുമ്പോള്‍ കൂട്ടുകാര്‍ വിളിച്ചുതുടങ്ങിയതാണ് ഡിക്യു. എന്റെ പേര് കൂടെയുള്ളവര്‍ക്ക് എളുപ്പത്തില്‍ വിളിക്കാവുന്നതായിരുന്നില്ല. നിക്ക് നെയിം എന്ന നിലയിലൊക്കെയാണ് ആ വിളി വന്നത്. ഉച്ചരിക്കാനും വായിക്കാനും വിളിക്കാനുമൊക്കെ ബുദ്ധിമുട്ടിയപ്പോള്‍ കൂട്ടുകാര്‍ ദുല്‍ക്കിയെന്നൊക്കെ വിളിച്ചുനോക്കി പിന്നെ ഡിക്യുവെന്നാക്കിയത്രെ.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നു

സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയതാണ് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. ആദ്യമൊക്കെ വാപ്പച്ചിയുടെ നിഴല്‍പ്പറ്റിയാണ് ദുല്‍ഖര്‍ നടക്കുന്നത് എന്ന പ്രാചരണം ഉണ്ടായിരുന്നെങ്കിലും തുടര്‍ന്നുള്ള ചിത്രങ്ങളില്‍ അതെല്ലാം ഡിക്യു പൊളിച്ചെഴുതി. ഞാന്‍, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ദുല്‍ഖര്‍ ചാര്‍ലി എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരവും നേടി

എല്ലാത്തിനും കാരണം വാപ്പച്ചി

ഇത്രയൊക്കെ ഉയരത്തില്‍ നില്‍ക്കുമ്പോഴും ദുല്‍ഖര്‍ പറയുന്നു, എന്റെ എല്ലാ വിജയത്തിനും കാരണം വാപ്പച്ചിയാണ് എന്ന്. അദ്ദേഹം കാണിച്ച വഴികളിലൂടെയാണ് ഞാന്‍ നടന്നത്. അഭിനയ ജീവിതത്തില്‍ മാത്രമല്ല തന്റെ സൈന്ദര്യത്തിലും സ്റ്റൈലിലുമൊക്കെ വാപ്പച്ചിയ്ക്ക് പങ്കുണ്ട് എന്ന് ദുല്‍ഖര്‍ പറയുന്നു.

English summary
Dulquer Salmaan about his nick name calling by fans

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam