സ്വന്തം സിനിമ കാണുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്മാന്! എപ്പോഴും തോന്നാറുള്ളത് ഒരേയൊരു കാര്യം
തിരക്ക് പിടിച്ച ഷൂട്ടിംഗിന് ഇടയില്‍ സിനിമ കാണലൊന്നും അങ്ങനെ നടക്കാറില്ലെന്ന് ദുല്‍ഖര്‍ സല്മാന് പറയുന്നു. കേരളകൗമുദിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലോ ഹോട്ടലിലോ എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ സിനിമ കാണാനുള്ള മൂഡോ സമയമോ ഉണ്ടാകില്ല. ചിലപ്പോൾ കിടന്നുറങ്ങിപ്പോകും. എന്നാലും നല്ല സിനിമകൾ ട്രാക്ക് ചെയ്യാറുണ്ട്.
തമിഴിൽ വിക്രം വേദയും തെലുങ്കിൽ അർജുൻ റെഡ്ഡിയുമൊക്കെ ഗംഭീര സിനിമകളാണെന്ന് പലരും പറഞ്ഞു. സമയം കിട്ടുമ്പോൾ കാണണം. അങ്ങനെയുള്ള സിനിമകൾ കണ്ടേ പറ്റൂ. പുതിയ കാലത്ത് എന്തെല്ലാം സിനിമകളാണുണ്ടാകുന്നതെന്നും ഏത് സിനിമകളാണ് ചർച്ചചെയ്യപ്പെടുന്നതെന്നും എന്താണ് ട്രെന്റ് എന്നും നമ്മൾ അറിഞ്ഞിരിക്കണം. അന്യഭാഷയിലെന്നല്ല നമ്മുടെ ഭാഷയിലും.
സ്വന്തം സിനിമ കാണുന്നതിനെക്കുറിച്ചും താരം പറഞ്ഞിരുന്നു. ഏതൊരു ആക്ടർക്കുമുള്ള അതേ ഫീൽ തന്നെയാണ് എനിക്കുമുള്ളത്. ആ സീൻ കുറേക്കൂടി നന്നാക്കാമായിരുന്നു, അന്നത്തെ ദിവസം അങ്ങനെ ചിന്തിക്കണമായിരുന്നു എന്നൊക്കെ. അത് നല്ലതാണ്. അല്ലാതെ 'ഞാൻ പൊളിച്ചു"വെന്ന് എനിക്ക് തന്നെ തോന്നിയാൽ എനിക്ക് ഒരു രീതിയിലും മെച്ചപ്പെടാൻ കഴിയില്ല.
Recommended Video

മലയാളം മാത്രമല്ല തെലുങ്ക് സിനിമകളും കാണുന്ന ശീലമുണ്ട് ദുല്‍ഖര്‍ സല്മാന്. ഡബ്ബിംഗ് പതിപ്പിനെക്കാൾ തെലുങ്ക് വേർഷനിൽ തന്നെ കാണാനാണ് ഇഷ്ടം. പ്രത്യേകിച്ചും രാജമൗലിയുടെ സിനിമകൾ. തെലുങ്ക് വായിക്കാൻ അറിയാം. പക്ഷേ കുറച്ച് സമയമെടുത്തു. ആദ്യ ചിത്രമായ സെക്കന്റ് ഷോയുടെ കാലഘട്ടത്തിൽ നിന്ന് ഒരുപാട് മെച്ചപ്പെട്ടു.
ഒരുവിധം എല്ലാ സംവിധായകര്‍ക്കുമൊപ്പം വർക്ക് ചെയ്യാനുള്ള ഭാഗ്യം ഇപ്പോൾ തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്.അവരൊക്കെ വീണ്ടും എന്നെ വിളിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വിളിവരുന്നത് എനിക്കൊരു കോൺഫിഡൻസാണ്. നമ്മൾ അവരെ ഒരു രീതിയിലും നിരാശപ്പെടുത്തിയിട്ടില്ലെന്നും നമ്മളിൽ അവർക്ക് വിശ്വാസമുണ്ടെന്നുമല്ലേ വീണ്ടും അവർ വിളിച്ചാൽ അതിനർത്ഥമെന്നും ദുല്‍ഖര്‍ ചോദിക്കുന്നു.


Click it and Unblock the Notifications