»   »  മമ്മൂട്ടി പ്രതികരിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ എളുപ്പമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

മമ്മൂട്ടി പ്രതികരിച്ചില്ല, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടാന്‍ എളുപ്പമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്തെ മാത്രമല്ല, കേരള ജനതയെ തന്നെ നടുക്കിയിരിയ്ക്കുകയാണ്, ചലച്ചിത്ര നടിയ്ക്ക് നേരെ നടന്ന അതിക്രമം. രാത്രി ഷൂട്ടിങ് കഴിഞ്ഞു മടങ്ങവെ കാറില്‍ എത്തിയ മൂന്നംഗ സംഘം അതിക്രമിച്ച് നടിയുടെ കാറില്‍ കയറി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിയ്ക്കുകയായിരുന്നു.

ഗൗതം മേനോനുമായി ഉടക്കിപ്പിരിഞ്ഞു, വിക്രം ധ്രുവനച്ചിത്തിരം ഉപേക്ഷിച്ചു, കേട്ടത് സത്യമോ.. ?

മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറും മെഗാസ്റ്റാറുമൊഴികെ വിഷയോത്തോട് പല പ്രമുഖരും ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിയ്ക്കുന്നു.

പോസ്റ്റിടാന്‍ എളുപ്പം

ഈ സംഭവത്തെക്കുറിച്ച് ഇന്നലെ സംസാരിക്കാന്‍ തോന്നിയില്ല. ഇരയുടെ നേര്‍ക്കുള്ള ബഹുമാനം കൊണ്ടായിരുന്നു അത്. അല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്യുക എളുപ്പമല്ലേ? എന്ന് പറഞ്ഞുകൊണ്ടാണ് ദുല്‍ഖറിന്റെ പോസ്റ്റ് തുടങ്ങുന്നത്

ഭയപ്പെടുത്തുന്നു

പക്ഷേ ഇത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം എന്നത് എന്നെ ഭയപ്പെടുത്തുന്നു. എന്നെ അങ്ങേയറ്റം പേടിപ്പെടുത്തുന്നു. എന്റെ നാടിനെക്കുറിച്ച് ഞാന്‍ അഭിമാനിച്ചിരുന്നു. ഇവിടം എത്ര സുരക്ഷിതമാണെന്നതിലും, സ്ത്രീകളെ നമ്മള്‍ എങ്ങനെ ബഹുമാനിക്കുന്നു എന്നതിലും. പക്ഷേ ഇന്നലെ ആ ധാരണകളെല്ലാം തകര്‍ന്നു.

പ്രതികളെ പിടികൂടണം

ഉപദ്രവിക്കപ്പെട്ടത് മറ്റാരുടെയോ മകളാണ്. മറ്റാരുടെയോ സഹോദരി, മറ്റാരുടെയോ കുടുംബാംഗം, നമ്മള്‍ സിനിമാപ്രേമികളെ സംബന്ധിച്ച് അനേകം മനോഹര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന ഒരുവള്‍. കൃത്യത്തിലേര്‍പ്പെട്ട നട്ടെല്ലില്ലാത്ത കുറ്റവാളികളെ കേരള പൊലീസ് പിടികൂടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

പുരുഷന്മാരോട് പറയാനുള്ളത്

വ്യക്തിപരമായും സിനിമാ മേഖലയുടെ പേരിലും എനിക്ക് പുരുഷന്മാരോട് ഒരു അഭ്യര്‍ഥനയുണ്ട്. ചെറുപ്പക്കാരോടും മുതിര്‍ന്നവരോടും.. ജാഗ്രതയുള്ളവരായിരിക്കാനാണ് അത്. സ്ത്രീകളെ ബഹുമാനിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തത്തിന്റെ പകുതി നമുക്കാണ്- ദുല്‍ഖര്‍ ഫേസ്ബുക്കിലെഴുതി

English summary
Dulquer Salmaan about the attack on actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam