»   » ഏറ്റവും ആകര്‍ഷണീയുള്ള ഇന്ത്യന്‍ നടന്‍, ബാഹുബലിക്കും മുകളില്‍ ഡിക്യു, പൃഥ്വിയും നിവിനും???

ഏറ്റവും ആകര്‍ഷണീയുള്ള ഇന്ത്യന്‍ നടന്‍, ബാഹുബലിക്കും മുകളില്‍ ഡിക്യു, പൃഥ്വിയും നിവിനും???

Posted By: Karthi
Subscribe to Filmibeat Malayalam

എല്ലാ വര്‍ഷവും രാജ്യത്തെ ഏറ്റവും ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക ടൈം ഗ്രൂപ്പ് പുറത്തിറക്കാറുണ്ട്. ഓണ്‍ലൈന്‍ സര്‍വേയുടെ ജൂറി തീരുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കുന്നത്. 2016ലെ ആകര്‍ഷണീയതയുള്ള 50 വ്യക്തികളുടെ പട്ടിക കഴിഞ്ഞ ദിവസമാണ് ടൈംസ് ഗ്രൂപ്പ് പുറത്ത് വിട്ടത്. 2016ലെ മിസ്റ്റര്‍ വേള്‍ഡ് രോഹിത് ഖണ്ഡേവാള്‍ ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ രണ്ടാം സ്ഥാനം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കാണ്. 

Dulquer Salmaan

മലയാളത്തിന് അഭിമാനിക്കാവുന്ന നേട്ടവും ഈ പട്ടികയിലുണ്ടായിട്ടുണ്ട്. ആകെ രണ്ട് മലയാള താരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ദക്ഷിണേന്ത്യയില്‍ നിന്നും ആദ്യ 15 സ്ഥാനങ്ങളില്‍ ഇടം പിടിക്കാന്‍ സാധിച്ചത് രണ്ട് താരങ്ങള്‍ക്കാണ്. ഏഴാം സ്ഥാനത്ത് തെലുങ്ക് താരം മഹേഷ് ബാബുവും 14ാം സ്ഥാനത്ത് മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും. കഴിഞ്ഞ വര്‍ഷം 41ാം സ്ഥാനത്തായിരുന്നു ദുല്‍ഖര്‍. നിവിന്‍ പോളിയാണ് ഈ പട്ടികയിലുള്ള രണ്ടാമത്തെ മലയാളി. 28ാം സ്ഥാനമാണ് പട്ടികയില്‍ നിവിന്‍ പോളിക്ക് ലഭിച്ചത്. മലയാളത്തിലെ മറ്റൊരു താരത്തിനും ഈ പട്ടികയില്‍ ഇടം നേടാനായിട്ടില്ല. 

ദുല്‍ഖര്‍ പിന്നിലാക്കിയവരുടെ വലിപ്പം ചെറുതല്ല. ജോണ്‍ എബ്രഹാം(15), എംഎസ് ധോണി(18), ബാഹുബലി നായകന്‍ പ്രഭാസ്(22), ബാഹുബലി വില്ലന്‍ റാണ ദഗ്ഗുപതി(24), വിദ്യുത് ജമാല്‍(33) എന്നിവരെ പിന്നിലാക്കിയാണ് ദുല്‍ക്കര്‍ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ യുവതാരമായ ദുല്‍ഖര്‍ തമിഴിലും തന്റെ സാന്നിദ്ധ്യം അറിയിച്ചുഴിഞ്ഞു. മഹനടി എന്ന ചിത്രത്തിലൂടെ  തെലുങ്കിലേക്കും പ്രവേശിക്കുകയാണ് താരം. തമിഴിലും മലയാളത്തിലുമായി ഇറങ്ങുന്ന സോളോയാണ് ദുല്‍ഖറിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രം.

English summary
Telugu superstar Mahesh Babu and Mollywood’s young sensation Dulquer Salmaan are the only South Indian actors to feature in the top 15 of the list.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam