»   » ദുല്‍ഖറിനെതിരെ ഹോളിവുഡ് വില്ലന്മാര്‍, എന്താണ് സംഭവം

ദുല്‍ഖറിനെതിരെ ഹോളിവുഡ് വില്ലന്മാര്‍, എന്താണ് സംഭവം

Posted By: Sanviya
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കോട്ടയം, ഭരണങ്ങാനം, രാമപുരം എന്നിവടങ്ങളില്‍ ഷൂട്ടിങ് പൂര്‍ത്തിയായി. അമേരിക്കയില്‍ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പുരോഗമിച്ച് വരികയാണ്.

സിനിമയില്‍ ഹോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ബിഗ് ബി, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ആക്ഷന്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് ശേഷം അമല്‍ നീരദ് ചിത്രം പ്രണയത്തിനും രാഷ്ട്രീയത്തിനുമൊക്കെ പ്രാധാന്യം നല്‍കി ഒരുക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

dulquer-salman

പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകള്‍ കാര്‍ത്തികയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ഷിബിന്‍ ഫ്രാന്‍സിസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഡിസംബറില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ചിത്രീകരണം പൂര്‍ത്തിയാകാന്‍ വൈകിയതാണ് റിലീസ് നീട്ടിയത്.

മാര്‍ച്ചില്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഛായാഗ്രാഹണം രണദിവ. അമല്‍ നീരദ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണിത്.

English summary
Dulquer Salmaan, Amal Neerad Malayalam film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam