»   »  മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കില്ല, ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി!

മമ്മൂട്ടിയ്‌ക്കൊപ്പം മത്സരിക്കില്ല, ദുല്‍ഖര്‍-അമല്‍ നീരദ് ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടി!

Posted By: Sanviya
Subscribe to Filmibeat Malayalam


2017ലെ പ്രതീക്ഷയുള്ള പ്രോജക്ടാണ് അമല്‍ നീരദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദുല്‍ഖര്‍ ചിത്രം. പേരിടാത്ത ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

റിപ്പോര്‍ട്ടുകളില്‍ ചിത്രം ഏപ്രില്‍ 13ന് റിലീസിനെത്തുമെന്നാണ് പറയുന്നത്. വിഷു സ്‌പെഷ്യല്‍ ചിത്രമായി പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ഒഫീഷ്യല്‍ പ്രഖ്യാപനം ഇതുവരെ നടന്നിട്ടില്ല.

മാര്‍ച്ച് 23ന്

മുമ്പ് മാര്‍ച്ച് 23ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രക്ഷീതമായ സിനിമാക്കാരുടെ സമരം കാരണം ചിത്രത്തിന്റെ റിലീസ് ഡേറ്റ് മാറ്റി വയ്ക്കുകയായിരുന്നു.

കഥ നടക്കുന്നത്

കോട്ടയം പാലയിലയിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പാലായിലെ അജി ജോണ്‍ എന്ന യുവാവ് തന്റെ പിണങ്ങി പോയ കാമുകിയെ കണ്ടെത്തുന്നതാണ് ചിത്രത്തില്‍. അജി ജോണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്.

കഥാപാത്രങ്ങള്‍

പുതുമുഖം കാര്‍ത്തിക മുരളീധരനാണ് ചിത്രത്തിലെ നായിക. ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാര്‍ത്തിക. സൗബിന്‍ ഷാഹിര്‍, ജിനു ജോസഫ്, വിജയ് ജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ക്യാമറയ്ക്ക് പിന്നില്‍

റണ്‍ദ്വീവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോപീ സുന്ദര്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. അമല്‍ നീരദ് പ്രൊഡക്ഷന്റെയും അന്‍വര്‍ റഷീദിന്റെയും ബാനറില്‍ അമല്‍ നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദ ഗ്രേറ്റ് ഫാദര്‍

അതേ സമയം മമ്മൂട്ടിയുടെ ഈ വര്‍ഷം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ മാര്‍ച്ച് 30ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
Dulquer Salmaan-Amal Neerad Movie To Release In April?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam